സൂര്യയുടെ ആരാധകരെ ആവേശത്തിലാഴ്ത്തി സിങ്കം സീരീസിലെ മൂന്നാം ചിത്രം എസ് ത്രീ തിയറ്ററുകളിൽ. കഴിഞ്ഞ 26നു റിലീസ് തീരുമാനിച്ച ചിത്രം, തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തെ തുടർന്നാണ് ഇന്ന് എത്തുന്നത്. ദൊരൈസിങ്കമെന്ന പൊലീസ് ഓഫിസറായി സൂര്യ എത്തുന്ന ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് ഹരി തന്നെയാണ്.
കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും നായികയായി എത്തിയ അനുഷ്കയാണ് എസ് ത്രീയിലും നായികയായി എത്തുന്നത്. ശ്രുതിഹസനും ചിത്രത്തിലുണ്ട്. കഴിഞ്ഞ രണ്ടു ചിത്രത്തിലും ഇന്ത്യയിൽ പോരാട്ടം നടത്തിയ ദൊരൈസിങ്കം ഇത്തവണ രാജ്യാന്തര തലത്തിലാണ് കുറ്റവാളികളെ തേടിയിറങ്ങുന്നത്. സംവിധായകൻ ഹരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും.