പ്രോ കബഡി ലീഗിന്റെ പ്രെമോ ഗാനത്തിന് ബിഗ്ബിയുടെ ഘനഗംഭീര ശബ്ദം. കബഡിയുടെ ആവേശം മുഴുവൻ ഉൾകൊണ്ടാണ് ലെ പങ്കാ എന്ന് തുടങ്ങുന്ന പ്രെമോ ഗാനം ആലപിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. പിയുഷ് പാണ്ഡെയാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ബ്ലോഗിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഗാനത്തിന് നാല് വെർഷനാണുള്ളത്. ഹിന്ദിയിലും മറത്തിയിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്. ഈ രണ്ട് ഭാഷയിലും ബിഗ് ബി തന്നെ സംഗീതത്തിൽ തന്റേതായ സംഭാവനയും നൽകി പാട്ട് പാടിയിട്ടുണ്ട്.
ലെ പങ്കാ...
നേരത്തെ വിവിധ സിനിമകളിൽ പാടിയിട്ടുള്ള ബച്ചൻ താനൊരു മികച്ച ഗായകന്‍ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ജൂലൈ പതിനെട്ടാം തീയതി ആരംഭിക്കുന്ന കബഡി ലീഗിൽ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജയപൂർ പിങ്ക് പാൻന്തേഴ്സും മത്സരത്തിന്നുണ്ട്.