തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്സ് സർട്ടിഫിക്കറ്റ് നേടിയവർ എയർമെൻ റിക്രൂട്മെന്റ് റാലികളിൽ പങ്കെടുക്കാൻ യോഗ്യരാണെന്നു സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ് അറിയിച്ചു.
വിഎച്ച്എസ്ഇ ബോർഡിനു കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ഇൻ ഇന്ത്യയിൽ അംഗത്വം ലഭിച്ചതിനാലാണു പ്ലസ് ടു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ഉദ്യോഗങ്ങൾക്കും തുടർപഠനത്തിനും ഇവർക്കും യോഗ്യത ലഭിച്ചത്.