മൂന്നാർ∙ നീലക്കുറിഞ്ഞി പൂവിട്ട കൊളുക്കുമലയിലേക്ക് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ ഓഫ് റോഡ് യാത്രയ്ക്കു സൗകര്യമൊരുക്കുന്നു.
പഴയ മൂന്നാറിൽനിന്നു ഡിടിപിസി വാഹനത്തിൽ സഞ്ചാരികളെ സൂര്യനെല്ലിയിൽ എത്തിച്ച് അവിടെ നിന്ന് ഓഫ്റോഡ് ജീപ്പുകളിൽ കൊളുക്കുമലയിലേക്കു കൊണ്ടുപോകും. എട്ടുപേർക്ക് 4000 രൂപയാണ് ചാർജ്. കൊളുക്കുമലയിലെ പുൽമേടുകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി വസന്തം ഏറ്റവും മനോഹരമായി കാണാൻ കഴിയുന്നത്.
ഫോൺ: 04865 231516