12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാണാനുള്ളതാണ്, പറിക്കരുത്. ദേവികുളം, ഉടുമ്പൻ ചോല താലൂക്കുകളിൽ വനത്തിനുള്ളിലും റവന്യ ഭൂമിയിലും പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി പൂ പറിച്ച് കൈവശംവച്ചാൽ വനംവകുപ്പ് 2000 രൂപ വരെ പിഴ ഈടാക്കും.
മൊബൈൽ ആപ്
നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികൾക്കായി 'നീലക്കുറിഞ്ഞി 2018' (Neelakkurinji 2018) എന്ന പേരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കിങ്– ട്രാഫിക്ക് നിയന്ത്രണങ്ങൾ, ടൂർ പാക്കേജുകൾ, ഹെൽപ്‌ലൈൻ നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.