കൊച്ചി∙ എറണാകുളം ഡിടിപിസി പ്രളയഭീതി മൂലം നിർത്തി വച്ചിരുന്ന നീലക്കുറിഞ്ഞി സ്‌പെഷൽ പാക്കേജുകൾ പുനഃരാരംഭിച്ചു. 15 മുതൽ കൊളുക്കുമല നീലക്കുറിഞ്ഞി സ്‌പെഷ്യൽ ഏകദിന ടൂർ പാക്കേജുണ്ട്. സൂര്യനെല്ലി വരെ എസി പുഷ്ബാക്ക് വാഹനത്തിലും അവിടുന്നു കൊളുക്കുമലയിലേക്കു 8 കിലോമീറ്റർ ഓഫ് റോഡ് ജീപ്പ് സഫാരിയുമാണുള്ളത്.
രാവിലെ 5ന് പുറപ്പെടുന്ന യാത്രയ്ക്ക് ഓഫ്‌റോഡ് ജീപ്പ് സഫാരി, ട്രക്കിങ്, ഭക്ഷണം (പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും) എസി പുഷ്ബാക്ക് വാഹനം, ഗൈഡ് സർവീസ്, എല്ലാവിധ പ്രവേശന ടിക്കറ്റുകളും ഉൾപ്പെടെ ഒരാൾക്കു 2300 രൂപയാണു നിരക്ക്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് (മിനിമം 12 പേർ) അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റുകൾ തിരഞ്ഞെടുക്കാം. മധുര–രാമേശ്വരം–ധനുഷ്‌കോടി, ഭൂതത്താൻകെട്ട്, അതിരപ്പിള്ളി, ആലപ്പുഴ പാക്കേജുകളും ലഭ്യമാണ്. വിവരങ്ങൾക്ക്: www.keralactiytour.com, 8893998888.