തിരുവനന്തപുരം∙ ഇപിഎഫ് തുക പിൻവലിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. തുക പൂർണമായി പിൻവലിക്കുന്നതിനുള്ള ഫോം 19, ഭാഗികമായി പിൻവലിക്കുന്നതിനുള്ള ഫോം 31, പെൻഷൻ ഫണ്ട് തുക പിൻവലിക്കുന്നതിനുള്ള ഫോം 10സി എന്നിവയ്ക്കാണ് ഓൺലൈൻ അപേക്ഷ നിർബന്ധമാക്കിയത്.
പേപ്പറിലുള്ള അപേക്ഷകൾ ഇനി റീജനൽ ഓഫിസിൽ സ്വീകരിക്കില്ല. പരിധിയിൽ വരുന്ന എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ കെവൈസി വിവരങ്ങൾ (ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ) ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് മുഖേന 31നു മുമ്പായി എംപ്ലോയർ പോർട്ടലിൽ സമർപ്പിക്കണം.