Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപകയോഗ്യത: വിദ്യാഭ്യാസാവകാശ നിയമഭേദഗതി ബിൽ ലോക്സഭയിൽ

ന്യൂഡൽഹി ∙ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകർക്കു കുറഞ്ഞ യോഗ്യത നേടാൻ 2019 വരെ സമയമനുവദിക്കാൻ അവസരമൊരുക്കി വിദ്യാഭ്യാസാവകാശ നിയമ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.

2010ൽ നിലവിൽവന്ന നിയമപ്രകാരം അഞ്ചു വർഷത്തിനുള്ളിൽ അധ്യാപകർ യോഗ്യത നേടണമെന്നായിരുന്നു വ്യവസ്ഥ. 2015ൽ ഈ കാലാവധി അവസാനിച്ചു.

എന്നാൽ പല സംസ്ഥാന സർക്കാരുകൾക്കും നിലവിലുള്ള അധ്യാപകർക്കു പരിശീലനം നൽകി യോഗ്യത നേടാൻ അവസരമുണ്ടാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ കാലാവധി നീട്ടി ഭേദഗതി കൊണ്ടുവന്നത്.