Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രീയ വിദ്യാലയങ്ങളിൽ പതിനായിരത്തോളം അധ്യാപകരുടെ കുറവ്

ഇൻഡോർ∙ രാജ്യത്തെ 1100 കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികയിൽ 23% ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി.

പ്രൈമറി മുതൽ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ 9,749 അധ്യാപക തസ്തികകളിൽ ഇപ്പോൾ ആളില്ല. പ്രൈമറി തലത്തിൽ 3624, ഹൈസ്കൂൾ വിഭാഗത്തിൽ 4029, സെക്കൻഡറി തലത്തിൽ 2096 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.