Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജധ്യാപകരുടെ ശമ്പളം കൂട്ടിയേക്കും

teacher

ന്യൂഡൽഹി ∙ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും കീഴിലുള്ള സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളം 22% മുതൽ 28% വരെ വർധിപ്പിക്കാനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ഉടനെ പരിഗണിച്ചേക്കും.

അലവൻസ് സംബന്ധിച്ച ശുപാർശകൾ ഇപ്പോൾ പരിഗണിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അസിസ്‌റ്റന്റ് പ്രഫസറുടെ ശമ്പളത്തിൽ 6000 രൂപ ഗ്രേഡ് പേ ഉൾപ്പെടെ 10,396 രൂപയുടെ വർധനയ്‌ക്കാണു ശുപാർശ.

അസോഷ്യേറ്റ് പ്രഫസറുടെ ശമ്പളത്തിൽ 23,662 രൂപയുടെ വർധന. പ്രഫസർമാരുടെ ശമ്പളത്തിൽ 24% വരെയും വൈസ് ചാൻസലർമാരുടേത് 28 ശതമാനവും വർധിപ്പിക്കാനാണു യുജിസി സമിതിയുടെ ശുപാർശ.