Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ദിവസവും മഴ; പാൽഘറിൽ 3 മരണം

മുംബൈ∙ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായി തുടർന്ന മഴയിൽ മുംബൈയിൽ ജനജീവിതം താളം തെറ്റി. റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ മഴ ബാധിച്ചു. സമീപ ജില്ലയായ പാൽഘറിൽ സ്കൂട്ടർ തടാകത്തിൽ വീണ് രണ്ടു പേരും വെള്ളക്കെട്ടിൽ ഷോക്കേറ്റ് ഒരാളും മരിച്ചു. 

നഗര മേഖലയിൽ കാര്യമായി വെള്ളം പൊങ്ങാതിരുന്നതും സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നതും ദുരിതം ഒരുപരിധി വരെ കുറച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി വിമാന സർവീസിനെയാണു മഴ കൂടുതൽ ബാധിച്ചത്.