Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ പ്രളയം: ആള്‍നൂഴിയില്‍ കാണാതായ ഡോക്ടറുടെ മൃതദേഹം അഴുക്കുചാലില്‍

mumbai-doctor ഡോ. ദീപക് അമ്രപുർകര്‍

മുംബൈ ∙ പ്രളയത്തിനിടെ ആൾനൂഴിയിൽ കാണാതായ പ്രശസ്ത ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ദീപക് അമ്രപുർകറുടെ (58) മൃതദേഹം മൂന്നു കിലോമീറ്റർ അകലെ അഴുക്കുചാലിൽ നിന്നു കണ്ടെടുത്തു. ചൊവ്വാഴ്ച വെള്ളക്കെട്ടു രൂക്ഷമായതിനെ തുടർന്നു കാറിൽ യാത്ര ചെയ്യാനാകാതെ വന്നതോടെ വീട്ടിലേക്കു നടന്നുപോകുമ്പോഴായിരുന്നു അപകടം.

സമീപത്തു കുട കണ്ടതോടെ ബുധനാഴ്ച ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ആൾനൂഴിയിൽ ഇറങ്ങിയുൾപെടെ തിരച്ചിൽ നടത്തിയിരുന്നു. വർളിയിൽ ആൾനൂഴികളിലെയും അഴുക്കുചാലുകളിലെയും വെള്ളം കടലിലേക്കു പുറന്തള്ളുന്ന  മേഖലയിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടത്.

അപകടത്തിനു കാരണമാകുംവിധം മുംബൈ കോർപറേഷന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.  ബോംബെ ആശുപത്രിയിൽ 20 വർഷമായി പ്രവർത്തിക്കുന്ന ഡോ.ദീപക്കിന്റെ ഭാര്യ ഡോ.അഞ്ജലി അമ്രപുർകർ സയൺ ആശുപത്രിയിലെ സീനിയർ പതോളജിസ്റ്റാണ്.

related stories