Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മപുത്രയിൽ ജലനിരപ്പുയരുന്നു; ഇന്ത്യയ്ക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന

Brahmaputra-River-Siang ബ്രഹ്മപുത്ര നദി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയിൽ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്.

അരുണാചല്‍പ്രദേശിന്റെ താഴ്‍ന്ന പ്രദേശങ്ങളിൽ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എംപി അറിയിച്ചു. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പിനു കാരണം. മഴയെ തുടർന്നു വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്‌സ് ജലം നദിയിലേക്കു തുറന്നുവിട്ടതായി ചൈന അറിയിച്ചു. നദിയിൽ വെള്ളം ഉയരുമെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

related stories