Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ് ഷായ്ക്കെതിരെ വാർത്ത: കോടതി നോട്ടിസ്

Jay-shah ജയ് ഷാ

അഹമ്മദാബാദ്∙ അമിത ആ സ്തി സമ്പാദിച്ചെന്ന‘ദ് വയർ’ ഓൺലൈൻ മാധ്യമത്തിന്റെ ആരോപണത്തിനെതിരെ ബി ജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പ്രതികൾക്കു നോട്ടിസയയ്ക്കാൻ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. നവംബർ 13നു കേസിൽ അടുത്ത വാദം കേൾക്കും. അപകീർത്തിക്കുള്ള ഇന്ത്യൻ ശിക്ഷാനിയമം 500, 114 ക്രിമിനൽ നടപടിച്ചട്ടം 202 എന്നീ വ്യവസ്ഥകളനുസരിച്ചാണു വാർ ത്ത തയാറാക്കിയ ലേഖികയ്ക്കും മാധ്യമത്തിന്റെ പത്രാധിപന്മാർക്കും എതിരെ സമൻസ്.