അഹമ്മദാബാദ് ∙ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഓൺലൈൻ മാധ്യമമായ ‘ദ് വയറി’ന്റെ അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ജയ്ഷായുടെ കമ്പനിക്കെതിരെ വന്ന ലേഖനം പ്രഥമദൃഷ്ടാ അപകീർത്തിപരമാണെന്നും വിചാരണക്കോടതിക്കു കേസുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് ജെ.ബി.പർദിവാല പറഞ്ഞു. വാദം കേൾക്കാൻ സമയപരിധിയുമില്ല.
Advertisement