Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ് ഷായുടെ മാനനഷ്ടക്കേസ്: കീഴ്ക്കോടതി വിധിക്കെതിരായ ഹർജി തള്ളി

Jai-shah ജയ് ഷാ

അഹമ്മദാബാദ്∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ അസാധാരണ വളർച്ചയെക്കുറിച്ചു ലേഖനം പ്രസിദ്ധപ്പെടുത്തിയതിലെ മാനനഷ്ടക്കേസിൽ കീഴ്ക്കോടതിയുടെ നിശബ്ദമാക്കൽ വിധിക്കെതിരെ ‘ദ് വയർ’ വാർത്താ പോർട്ടൽ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് ഉത്തരവിട്ട വിചാരണക്കോടതിയെ സമീപിക്കാമെന്നും 30 ദിവസത്തിനുള്ളിൽ കോടതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മാനനഷ്ടക്കേസ് തീർപ്പാകുന്നതുവരെ ജയ് ഷായുടെ കമ്പനിയെ സംബന്ധിച്ചു വാർത്തകൾ നൽകുന്നതു പൂർണമായും തടഞ്ഞായിരുന്നു വാർത്താ പോർട്ടലിന്റെ ഭാഗം കേൾക്കാതെയുള്ള വിചാരണക്കോടതി വിധി.