Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ് ഷായുടെ മാനനഷ്ട കേസ്: ഏപ്രിൽ 12 വരെ നടപടി വിലക്കി

Jai-shah

ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ ‘ദ് വയ്ർ’ വാർത്താ പോർട്ടലിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഏപ്രിൽ 12 വരെ നടപടിയൊന്നും അരുതെന്നു സുപ്രീം കോടതി ഗുജറാത്തിലെ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു. ഊതിപ്പെരുപ്പിച്ച കണക്കുകൾ കാട്ടി മാധ്യമവിചാരണ നടത്തിയ ടിവി ചാനലുകളെയും പോർട്ടലുകളെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 

ഇലക്ട്രോണിക് മാധ്യമങ്ങൾ ഇപ്പോൾ നൽകുന്ന പല കാര്യങ്ങളും കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും അവ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പ്രകടമാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ബിജെപി ഭരണത്തിന്റെ ചുരുങ്ങിയ കാലംകൊണ്ടു ജയ് ഷായുടെ കമ്പനി വൻലാഭമുണ്ടാക്കിയതു സംബന്ധിച്ച് ‘ദ് വയ്ർ’ നൽകിയ റിപ്പോർട്ടിനെ തുടർന്ന് പോർട്ടലിനും അതിലെ മാധ്യമപ്രവർത്തകർക്കുമെതിരെ ആയിരുന്നു മാനനഷ്ടക്കേസ്.