കാൻ മേളയിൽ അഴകിന്റെ റാണിയായി ഐശ്വര്യ

ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപറ്റ് ചടങ്ങിൽ അഴകിന്റെ റാണിയായി ബോളിവുഡ് നടി ഐശ്വര്യ റായ്. ഫിലിപ്പീൻസ് ഡിസൈനർ  മൈക്കൽ സിങ്കോ തയാറാക്കിയ ‘ബട്ടർഫ്ലൈ’ ഗൗൺ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാൻ റെഡ് കാർപറ്റ്  മുഹൂർത്തം.

ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റർ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത.  125 ദിവസങ്ങളിലായി 3000 മണിക്കൂറുകൾ ചെലവിട്ടാണു സിങ്കോ ഈ മനോഹര വസ്ത്രം പൂർത്തിയാക്കിയത്.