Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ്: ഉയർന്ന പെൻഷൻ അനുവദിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഇപിഎഫ്ഒ

epfo-logo

ന്യൂഡൽഹി ∙ അർഹതയുണ്ടായിട്ടും ഉയർന്ന പെൻഷൻ തുക നൽകാത്ത ഓഫിസുകൾക്കു നേരെ കർശന നടപടിയുണ്ടാവുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇപിഎഫ്ഒ). സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അർഹതയുള്ള മുഴുവൻപേർക്കും ഉയർന്ന പെൻഷൻ തുക തന്നെ നൽകണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ആവശ്യപ്പെട്ട് മേഖലാ കമ്മിഷണർക്കാണു സർക്കുലർ നൽകിയത്.

കോടതി വിധി പ്രകാരം യോഗ്യരല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അക്കാര്യം ഏഴു ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം. അർഹത കൂടി പരിശോധിച്ച് ഉയർന്ന പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ടു 2016 ഒക്ടോബറിലാണു സുപ്രീം കോടതി ഉത്തരവിട്ടത്. സ്വന്തമായി പ്രത്യേക പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് ഇല്ലാത്ത സ്ഥാപനങ്ങളിലുള്ളവർക്കു വേണ്ടിയായിരുന്നു ഈ ഉത്തരവ്. 2014 സെപ്റ്റംബറിനു മുൻപായി മുഴുവൻ വിഹിതം നൽകിയവർക്കാണു പെൻഷൻ യോഗ്യത. കോടതി വിധിയുണ്ടായിട്ടും ചില ഓഫിസുകൾ വീഴ്ച വരുത്തുന്നതായും പല കാരണങ്ങൾ പറഞ്ഞു പെൻഷൻ വൈകിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇപിഎഫ്ഒയുടെ ഇടപെടൽ.