ബെള്ളാരി റെഡ്ഡിമാരെ മെരുക്കിയ ശിവകുമാർ തെലങ്കാന ദൗത്യത്തിന്

ഹൈദരാബാദ്∙ തെലങ്കാനയിലെ വിമതരെ അനുനയിപ്പിക്കാൻ കർണാടകയിലെ ‘ക്രൈസിസ് മാനേജർ’ ഡി.കെ.ശിവകുമാറിനെ രംഗത്തിറക്കി കോൺഗ്രസ്. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, മന്ത്രി മല്ലാടി കൃഷ്ണറാവു എന്നിവരെയാണ് കർണാടകയിലെ മന്ത്രി ശിവകുമാറിനൊപ്പം രാഹുൽഗാന്ധി നിയോഗിച്ചത്. ഇടഞ്ഞവരെ മെരുക്കുന്നതിൽ 3 പേരും കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും ബെള്ളാരിറെഡ്ഡിമാരെ പോലെയുള്ള കരുത്തരിൽനിന്നുവരെ പാർട്ടിവിമതരെ തിരിച്ചുകൊണ്ടുവന്ന മിടുക്കുണ്ട് ശിവകുമാറിന്.

ടിഡിപി, സിപിഐ, തെലങ്കാന ജനസിമിതി എന്നിവയുമായി ചേർന്നുള്ള വിശാലസഖ്യം രൂപമെടുത്തപ്പോൾ ചെയ്യേണ്ടി വന്ന വിട്ടുവീഴ്ചകളാണു കോൺഗ്രസിലെ ചിലരെ അതൃപ്തരാക്കിയത്. ഇവർ ഒരുമിച്ചു വിമത മുന്നണി പോലെ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണു രാഹുൽ ഗാന്ധി ഇടപെട്ടത്.