ഹൈദരാബാദ്∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി ടിഡിപി– കോൺഗ്രസ് സംയുക്ത റാലി 28 നു ഖമ്മത്തു നടക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ടിഡിപി മേധാവി എൻ. ചന്ദ്രബാബു നായിഡുവും അടക്കം വിശാല സഖ്യ നേതാക്കൾ റാലിയിൽ പങ്കെടുക്കും.
ഡിസംബർ 7നു നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ടിഡിപി, സിപിഐ, തെലങ്കാന ജനസമിതി എന്നീ കക്ഷികൾ ചേർന്നാണു വിശാല സഖ്യം ഉണ്ടാക്കിയിട്ടുള്ളത്. സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും തെലങ്കാന ജനസമിതി പ്രസിഡന്റ് കോതണ്ഡറാമും റാലിയിൽ പങ്കെടുത്തേക്കും.