ന്യൂഡൽഹി∙ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിക്കും. സ്പീക്കർ സുമിത്ര മഹാജൻ അധ്യക്ഷയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണു തീരുമാനമെടുത്തത്.
മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ് ടഗോർ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങൾ സെൻട്രൽ ഹാളിലുണ്ട്.