ന്യൂഡൽഹി ∙ നഗരത്തിലെ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. അടുത്ത നാലു ദിവസത്തേക്കെങ്കിലും വീടിനു പുറത്തേക്കുള്ള യാത്രകൾ കുറയ്ക്കാനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പു നൽകി.
മലിനീകരണം ഈ നിലയിൽ തുടരുന്നതു കാൻസർ, സ്ട്രോക്ക് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമാകുമെന്നും അറിയിച്ചു. ശ്വാസതടസ്സമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വർഷം നഗരത്തിൽ വായു ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.