Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എം. ജേക്കബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

MM-Jacob മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ മൃതദേഹം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ എത്തിച്ചപ്പോൾ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുന്ന കേരള പൊലീസ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമീപം. ചിത്രം: മനോരമ

പാലാ∙ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ എം.എം. ജേക്കബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങു നടന്നു. പള്ളിയിൽ നടന്ന ചടങ്ങുകൾക്കു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ബിഷപ് മാർ ജോസഫ്‌ കല്ലറങ്ങാട്ടും വീട്ടിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്കു മാർ ജേക്കബ് മുരിക്കനും  മുഖ്യകാർമികത്വം വഹിച്ചു. 

എം.എം.ജേക്കബിന്റെ മകൾ ജയയെ ഫോണിൽ വിളിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. 

കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ അനുശോചന സമ്മേളനം നടത്തി. 

മലയാള മനോരമയ്ക്കു വേണ്ടി ചീഫ് എഡിറ്റർ മാമ്മൻ മാത്യു ആദരാഞ്ജലി അർപ്പിച്ചു. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി മാത്യു ടി. തോമസ്, എംപിമാരായ ജോസ് കെ. മാണി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംഎൽഎമാരായ കെ.എം. മാണി, പി.ജെ.ജോസഫ്, എൻ.ജയരാജ്, കെ.മുരളീധരൻ, കെ.സി.ജോസഫ്, പി.ടി. തോമസ്, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, വി.ഡി. സതീശൻ, കെ.എസ്.ശബരീനാഥൻ, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ, പി.സി. വിഷ്‌ണുനാഥ്, ആര്യാടൻ മുഹമ്മദ്, പി.സി.ചാക്കോ, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, ടി.എച്ച്. മുസ്തഫ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, എൻസിപി നേതാവ് ടി.പി.പീതാംബരൻ, മുൻ എംപിമാരായ പി.സി.തോമസ്, വക്കച്ചൻ മറ്റത്തിൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.