വാജ്പേയിയുടെ ചിതാഭസ്മ യാത്രയ്ക്കു തുടക്കം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്രയ്ക്കു തുടക്കം കുറിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ കാസർകോട് പുഷ്പാർച്ചന നടത്തിയപ്പോൾ. കെ.ശ്രീകാന്ത്, ഒ.രാജഗോപാൽ എംഎൽഎ, പ്രമീള സി.നായിക്, എം.ടി.രമേശ്, സി.കെ.പത്മനാഭൻ, കെ.പി.ശ്രീശൻ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കാസർകോട്∙ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രയ്ക്കു കാസർകോട്ട് തുടക്കമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ എംഎൽഎ, ദേശീയ സമിതി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലാണ് ചിതാഭസ്മ യാത്ര. സെപ്റ്റംബർ ഒന്നിനു തിരുവനന്തപുരം തിരുവല്ലത്ത് സമാപിക്കും.

ഓരോ തീരുമാനത്തിലും മാനവികതയ്ക്ക് ഊന്നൽ നൽകിയ ഭരണാധികാരിയായിരുന്നു വാജ്പേയിയെന്ന് സി.കെ.പത്മനാഭൻ അനുസ്മരിച്ചു. നിശിതമായി വിമർശിച്ച എതിരാളികളെപ്പോലും അനുയായികളാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേതെന്ന് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രൻ, എം.ഗണേശൻ, കെ.സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധൻ, കെ.പി.ശ്രീശൻ, പ്രമീള സി. നായ്ക്, സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ എന്നിവർ പ്രസംഗിച്ചു.