Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരപ്രദേശത്ത് കാറ്റിനു സാധ്യത‌

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു തമിഴ്നാട് തീരത്തേക്കു നീങ്ങുന്ന ഗജ ചുഴലിക്കാറ്റിനെത്തുടർന്നു 16,17 തിയതികളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റു തീരജില്ലകളുടെ തീരപ്രദേശത്തും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 

നാളെ കൊല്ലത്തു കനത്ത മഴയ്ക്കു സാധ്യതയുണ്ട് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പരക്കെ മഴയുണ്ടാകും. 16ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴയുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മിതമായ തോതിൽ മഴ ലഭിക്കും.