Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.മുരളീധരൻ വീണ്ടും ഐ ഗ്രൂപ്പ് യോഗത്തിൽ

k-muralidharan-2 കെ. മുരളീധരൻ

തിരുവനന്തപുരം∙ ഐ ഗ്രൂപ്പിലേക്കു‌ള്ള മട‌ങ്ങിവരവിന്റെ സൂചന നൽകി കെ. മുരളീധരൻ ഗ്രൂപ്പിന്റെ നേതൃയോഗത്തിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് അംഗത്വവിതരണം അവലോകനം ചെയ്യാൻ ഗ്രൂപ്പു വിളിച്ചുചേർത്ത യോഗത്തിലാണു നീണ്ട ഇടവേളയ്ക്കു ശേഷം മുരളീധരൻ പങ്കെടുത്തത്. പത്മജാവേണുഗോപാലും യോഗത്തിന് എത്തി. വിശാല ഐയുടെ ഭാഗമായിരുന്ന മുരളി പിന്നീട് ഗ്രൂപ്പ് നേതൃത്വവുമായി അകലുകയും എയുമായി അടുപ്പത്തിലാകുകയും ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ് അംഗത്വവിതരണം പൂർത്തിയായപ്പോൾ ഐ ഗ്രൂപ്പിനു മേധാവിത്വമുണ്ടെന്ന വിശകലനമാണു യോഗത്തിലുണ്ടായത്. നാലു ജില്ലകളിലൊഴിച്ച് എല്ലായിടത്തും ഐ മുന്നിലെത്തിയെന്നും ഗ്രൂപ്പ് അവകാശപ്പെട്ടു. എ വിഭാഗവും ഇതേ ആത്മവിശ്വാസമാണു പ്രകടിപ്പിക്കുന്നത്. കെഎസ്‌യു തിരഞ്ഞെടുപ്പിൽ നേടിയ ആധിപത്യം അതേപടി യൂത്ത് കോൺഗ്രസിലും തുടരാനാകുമെന്ന അവകാശവാദമാണ് അവരുടേത്.

related stories