പാലക്കാട് ∙ പ്ലാച്ചിമടയില്‍ വീണ്ടും ഫാക്ടറി തുറക്കാന്‍ ഉദ്യേശമില്ലെന്ന് കൊക്കകോള കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. പെരുമാട്ടി പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചത് കൊക്കകോള ചോദ്യം ചെയ്തില്ല. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിലാണ് കോള കമ്പനി നിലപാട് അറിയിച്ചത്. തുടര്‍ന്ന് എല്ലാ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. അനുമതി നിഷേധിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടോയെന്ന നിയമപ്രശ്നത്തിലും കോടതി തീരുമാനമെടുത്തില്ല. വൻ ജലചൂഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി വൻ പ്രക്ഷോഭമുയര്‍ന്നതിനെ തുടര്‍ന്ന് 2006ല്‍ കൊക്കകോള പ്ലാന്‍റ് അടച്ചുപൂട്ടുകയായിരുന്നു.
Advertisement