കൊല്ലം∙ എസ്.സുധാകർ റെഡ്ഡി വീണ്ടും സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്തു നടക്കുന്ന സിപിഐ 23–ാം പാർട്ടി കോൺഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകർ റെഡ്ഡിയെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതോടെ, ജനറൽ സെക്രട്ടറി പദത്തിൽ മൂന്നാമൂഴത്തിനാണ് റെഡ്ഡിക്ക് അവസരമൊരുങ്ങുന്നത്.
31 അംഗ ദേശീയ നിർവാഹക സമിതിയിൽ എട്ടു പേർ പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റിൽ നാലു പുതുമുഖങ്ങളുണ്ട്. കേരളത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം എന്നിവർ കേന്ദ്ര സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചു. സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായ പന്ന്യൻ രവീന്ദ്രനെ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനായി തിരഞ്ഞെടുത്തു.
അതിനിടെ, കേരളത്തിൽ ഇസ്മയിൽ പക്ഷത്തിന് കനത്ത തിരിച്ചടിയായി സി.ദിവാകരൻ ഉൾപ്പെടെയുള്ളവർ ദേശീയ കൗൺസിലിൽനിന്ന് പുറത്തായി. ഇസ്മയിൽ ദേശീയ കൗൺസിലിൽ വീണ്ടും ഇടം കണ്ടെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന ദിവാകരൻ, സി.എന്‍. ചന്ദ്രൻ, കമല സദാനന്ദൻ എന്നിവർ പുറത്തുപോകുന്നത്. സത്യൻ മൊകേരിയും ദേശീയ കൗൺസിലിൽനിന്ന് പുറത്തായി. അതേസമയം, കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തി. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, എന്‍. രാജൻ, ഇ. ചന്ദ്രശേഖരൻ എന്നിവരാണ് കൗൺസിലിലെത്തിയ പുതുമുഖങ്ങൾ. ഇവരെല്ലാം കാനം പക്ഷക്കാരാണ്. ജെഎൻയു സമരനേതാവും ബിഹാറിൽനിന്നുള്ള പ്രതിനിധിയുമായ കനയ്യകുമാറും ദേശീയ കൗൺസിലിൽ അംഗമായി.
കൗണ്‍സിലില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി ദിവാകരന്‍ രംഗത്തെത്തി. ദേശീയ കൗണ്‍സിലില്‍ നിലനിര്‍ത്തിയാലും പുറത്താക്കിയാലും ഒന്നുമില്ലെന്നു ദിവാകരന്‍ പ്രതികരിച്ചു. തനിക്കു ഗോഡ്ഫാദറില്ല, ആരുടെയും സഹായത്തോടെ തുടരാനില്ലന്നും സി. ദിവാകരൻ പറഞ്ഞു.
കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങള്‍
പന്ന്യന്‍ രവീന്ദ്രന്‍ (ചെയര്‍മാന്‍), സി.എ. കുര്യന്‍, സി.ആര്‍. ബക്ഷി (സെക്രട്ടറി), പി.ജെ.സി. റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യുപി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം ശാഖി ദേവി (മണിപ്പൂര്‍), ടി. നരസിംഹന്‍ (തെലുങ്കാന), എം. അറുമുഖം (തമിഴ്‌നാട്), അപൂര്‍ബ മണ്ഡല്‍ (പശ്ചിമബംഗാള്‍)
ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍
എസ്.സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി. രാജ, ഷമീം ഫൈസി, ഡോ. കെ. നാരായണ, രാമേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ. ബി.കെ. കാംഗോ, പല്ലബ് സെന്‍ ഗുപ്ത.
ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍
എസ്. സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഷമീം ഫൈസി, രാമേന്ദ്രകുമാര്‍, ഡി. രാജ, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ.നാരായണ, നാഗേന്ദ്രനാഥ് ഓജ, ഡോ. ബി.കെ. കാംഗോ, ബിനോയ് വിശ്വം, പല്ലബ് സെന്‍ഗുപ്ത, ആനി രാജ (മഹിള), അസീസ് പാഷ, സി.എച്ച്. വെങ്കിടാചലം (ബാങ്ക്), ബി.വി. വിജയ്‌ലക്ഷ്മി (ട്രേഡ് യൂണിയന്‍), എസ്.വി. ദാംലേ (ട്രേഡ്‌യൂണിയന്‍), വിദ്യാസാഗര്‍ ഗിരി (ട്രേഡ് യൂണിയന്‍), ആര്‍.എസ്. യാദവ് (മുക്തി സംഘര്‍ഷ്), മനീഷ് കുഞ്ജാം (ആദിവാസി), സി.ശ്രീകുമാര്‍ (ഡിഫന്‍സ്), ഗാര്‍ഗി ചക്രവര്‍ത്തി (മഹിള), അനില്‍ രാജിംവാലെ (വിദ്യാഭ്യാസം), വിശ്വജീത്ത് കുമാര്‍ (വിദ്യാര്‍ത്ഥി), ആര്‍.തിരുമലൈ (യുവജനം), കനയ്യകുമാര്‍, എ.എ. ഖാന്‍ (ന്യൂനപക്ഷ വിഭാഗം)
ആന്ധ്രാപ്രദേശ്
കെ. രാമകൃഷ്ണ, എം.എന്‍. റാവു, ജെ.വി.എസ്.എന്‍. മൂര്‍ത്തി, ജാല്ലി വില്‍സണ്‍, അക്കിനേനി വനജ
അസം
മുനിന്‍ മഹന്ത, കനക് ഗൊഗൊയ്
ബിഹാര്‍
സത്യനാരായണ്‍ സിംഗ്, രാം നരേഷ് പാണ്ഡെ, ജാന്‍കി പസ്വാന്‍, രാജേന്ദ്രപ്രസാദ് സിംഗ്, രാഗേശ്രി കിരണ്‍, ഓംപ്രകാശ് നാരായണ്‍, പ്രമോദ് പ്രഭാകര്‍, രാംചന്ദ്രസിംഗ്, നിവേദിത, ജബ്ബാര്‍ ആലം
ഛത്തീസ്ഗഡ്
ആര്‍.ഡി.സി.പി. റാവു, രാമ സോറി
ഡല്‍ഹി
ധീരേന്ദ്ര കെ. ശര്‍മ്മ, പ്രഫ. ദിനേശ് വാര്‍ഷ്‌ണേ
ഗോവ
ക്രിസ്റ്റഫര്‍ ഫൊന്‍സേക
ഗുജറാത്ത്
രാജ്കുമാര്‍ സിംഗ്, വിജയ് ഷെന്‍മാരെ
ഹരിയാന
ദരിയാവോ സിംഗ് കശ്യപ്
ഹിമാചല്‍പ്രദേശ്
ശ്യാംസിംഗ് ചോഹാന്‍
ജാര്‍ഖണ്ഡ്
ഭുവനേശ്വര്‍ പ്രസാദ് മേത്ത, കെ.ഡി. സിംഗ്, രാജേന്ദ്രപ്രസാദ് യാദവ്, മഹേന്ദ്രപഥക്
ജമ്മു കശ്മീര്‍
ഒഴിവ്
കര്‍ണ്ണാടക
പി.വി. ലോകേഷ്, സാത്തി സുന്ദരേശ
കേരളം
കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മയില്‍, കെ. പ്രകാശ്ബാബു, ഇ. ചന്ദ്രശേഖരന്‍, അഡ്വ. പി. വസന്തം, ടി.വി. ബാലന്‍, സി.എന്‍. ജയദേവന്‍, കെ.പി. രാജേന്ദ്രന്‍, ജെ.ചിഞ്ചുറാണി, അഡ്വ. എന്‍.അനിരുദ്ധന്‍, അഡ്വ. കെ.രാജന്‍
മണിപ്പൂര്‍
എം.നാരാസിംഗ്, എല്‍.സോതിന്‍ കുമാര്‍
മേഘാലയ
സമുദ്രഗുപ്ത
മഹാരാഷ്ട്ര
തുക്കാറാം ബാസ്‌മേ, നാംദേവ് ഗാവ്‌ഡെ, രാം ബഹേതി, പ്രകാശ് റെഡ്ഡി
മധ്യപ്രദേശ്
അരവിന്ദ് ശ്രീവാസ്തവ, ഹരിദ്വാര്‍ സിങ്
ഒഡീഷ
ദിബാകര്‍ നായക്, ആശിശ് കാനുംഗോ, അഭയ സാഹു, രാമകൃഷ്ണ പാണ്ഡ, സോറിബന്ധു കര്‍
പുതുച്ചേരി
എ.എം. സലിം, എ.രാമമൂര്‍ത്തി
പഞ്ചാബ്
ബാന്ത് സിംഗ് ബ്രാര്‍, ജഗരൂപ്‌സിംഗ്, ഹര്‍ദേവ്‌സിങ് അര്‍ഷി, നിര്‍മ്മല്‍ സിംഗ് ധലിവാള്‍, ജഗജിത് സിങ് ജോഗ
രാജസ്ഥാന്‍
നരേന്ദ്ര ആചാര്യ, താരാസിംഗ് സിദ്ദു
ത്രിപുര
ഒഴിവ്
തമിഴ്‌നാട്
ആര്‍.നല്ലക്കണ്ണ്, ഡി.പാണ്ഡ്യന്‍, ആര്‍.മുത്തരശന്‍, സി.മഹേന്ദ്രന്‍, കെ.സുബ്ബരായന്‍, എം.വീരപാണ്ഡ്യന്‍, ടി.എം. മൂര്‍ത്തി, ജി.പളനിസ്വാമി, പി.പത്മാവതി, പി.സേതുരാമന്‍
തെലങ്കാന
ചദാ വെങ്കട്ട് റെഡ്ഡി, പല്ല വെങ്കട്ട് റെഡ്ഡി, കെ.സാംബശിവ റാവു, പസ്യ പത്മ, കെ.ശ്രീനിവാസ് റെഡ്ഡി, കെ.ശങ്കര്‍, ടി.ശ്രീനിവാസ് റാവു
ഉത്തര്‍പ്രദേശ്
ഡോ. ഗിരീഷ് ശര്‍മ്മ, അരവിന്ദ്‌രാജ് സ്വരൂപ്, ഇംതിയാസ് അഹമ്മദ്, പ്രഫ. നിഷ റാത്തോര്‍, രാംചന്ദ് സരസ്
ഉത്തരാഖണ്ഡ്
സമര്‍ ബണ്ഡാരി
പശ്ചിമബംഗാള്‍
സ്വപന്‍ ബാനര്‍ജി, മഞ്ജുകുമാര്‍ മജുംദാര്‍, സന്തോഷ് റാണ, ശ്യാമ ശ്രീ ദാസ്, ഉജ്വല്‍ ചൗധരി, ചിത്തരഞ്ജന്‍ ദാസ് താക്കൂര്‍, പ്രബീര്‍ ദേബ്, തരുണ്‍ ദാസ്.
കാന്‍ഡിഡേറ്റ് അംഗങ്ങള്‍
കൃഷ്ണ ഝാ (ന്യു ഏജ്), പ്രഫ. അരുണ്‍കുമാര്‍ (ടീച്ചേഴ്‌സ്), അഫ്തബ് ആലംഖാന്‍ (യൂത്ത്), വലിയുല്ല കാദ്രി (സ്റ്റുഡന്റ്), എന്‍.ചിദംബരം (ന്യു ഏജ്/ഓഫീസ്), ഡോ. അരുണ്‍ മിത്ര (ഡോക്‌ടേഴ്‌സ്), എം. ബാല്‍ നരസിംഹ (തെലങ്കാന), മിഥലേഷ് ഝാ (ബിഹാര്‍), സുഹാസ് നായിക് (ഗോവ), മഹേഷ് കക്കത്ത് (കേരളം), കെ.എച്ച്. സര്‍ചന്ദ് സിങ് (മണിപ്പൂര്‍), റിച്ചാര്‍ഡ് ബി. താബ (മേഘാലയ), ജി.ഒബുലേശു (ആന്ധ്രപ്രദേശ്).
ക്ഷണിതാവ്
ലക്ഷദ്വീപ്