അഗളി ∙ ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുൾപ്പെടെ അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്. പെൺകുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഗർഭാവസ്ഥയിൽ കുട്ടിയുടെ ഹൃദയത്തിനു തകരാറും വളർച്ചക്കുറവും കണ്ടെത്തിയതിനെ തുടർന്നു കോട്ടത്തറ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിൽസക്കാണു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. 745 ഗ്രാം മാത്രമായിരുന്നു ഭാരം. ആൺകുഞ്ഞിനു ശ്വാസംമുട്ടലും രക്തത്തിൽ അണുബാധയുമുണ്ടായിരുന്നതിനാൽ ജനിച്ചപ്പോൾ മുതൽ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ഇതുവരെ അട്ടപ്പാടി ആദിവാസി മേഖലയിൽ 8 കുട്ടികളാണു മരിച്ചത്. കഴിഞ്ഞവർഷത്തെ മരണസംഖ്യ 16.