Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതരസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

Representational image

മൂന്നാർ ∙ കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നു മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബംഗാളിലെ ജയ്പാൽഗുഡി ജില്ലക്കാരനായ മുകേഷ്– രാഖി ദമ്പതികളുടെ മകൻ ശിവ ആണു മരിച്ചത്.

മൃതദേഹ പരിശോധനയിൽ കുഞ്ഞിന്റെ വയറിനു മുകളിൽ ഇടതു ഭാഗത്ത് ഒന്നര സെന്റീമീറ്റർ ആഴത്തിൽ മുറിവു കണ്ടെത്തി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.

related stories