ജയ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ഹരിയാനയുടെ 303 റൺസിനു മറുപടിയായി കേരളം ഒൻപതിന് 404 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഭവിൻ തക്കർ (79), വിഷ്ണു വിനോദ് (58), രോഹൻ പ്രേം (64), സച്ചിൻ ബേബി (52), ഇഖ്ബാൽ അബ്ദുല്ല (61) എന്നിവരുടെ അർധ സെഞ്ചുറികളാണ് കേരളത്തെ നാനൂറു കടത്തിയത്.
ഹരിയാനയ്ക്കു വേണ്ടി ഹർഷൽ പട്ടേലും യുസ്‌വേന്ദ്ര ചാഹലും നാലു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഹരിയാന മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ആറു റൺസ് എടുത്തിട്ടുണ്ട്. കേരളത്തെക്കാൾ 95 റൺസ് പിന്നിൽ.