ജയ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. ഹരിയാനയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 303നു മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഒരു വിക്കറ്റിനു 170 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചുറികളോടെ ഭവിൻ തക്കറും (56) രോഹൻ പ്രേമും (51) ക്രീസിൽ. വിഷ്ണു വിനോദാണ് (58) പുറത്തായത്. നേരത്തേ ആറിനു 104 എന്ന നിലയിൽ തകർന്ന ഹരിയാനയെ ഒൻപതാം വിക്കറ്റിൽ 109 റൺസെടുത്ത ആർ.പി.ശർമയും (92) സഞ്ജയ് പഹലുമാണ് (54) കരകയറ്റിയത്. കേരളത്തിനു വേണ്ടി സന്ദീപ് വാരിയർ അഞ്ചും വിനോദ്കുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി.
Advertisement