ADVERTISEMENT

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ശരീരത്തിനു നല്ലതെന്ന് പലപ്പോഴായി കേട്ടിട്ടുണ്ടാകാം. എന്നാൽ എന്തൊക്കെ പ്രശ്നങ്ങളാണ് ശരീരത്തിനു സംഭവിക്കുകയെന്ന് വ്യക്തമായി അറിവുണ്ടാകണമെന്നില്ല. മധുരം അധികം കഴിച്ചാൽ പ്രമേഹം ഉണ്ടാകുമെന്ന് അറിയാമല്ലോ. എന്നാൽ പ്രമേഹം മാത്രമല്ല പ്രശ്നം. ഈ വെളുത്ത പഞ്ചസാര രുചിയിൽ വലിയ പ്രധാനിയാണെങ്കിലും ആരോഗ്യത്തിൽ അപകടകാരി തന്നെയാണ്. പഞ്ചസാരയുടെ അപകടങ്ങൾ എന്തൊക്കെയെന്ന് അറിയാം.

1. അമിതവണ്ണം
ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും തരുന്നില്ല എന്ന സത്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. 

Image Credit:Deepak Verma/istockphoto.com
Image Credit:Deepak Verma/istockphoto.com

2. ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കാൻ സാധ്യത
ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിച്ചേക്കും. ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു
വെളുത്ത പഞ്ചസാര വളരെ പെട്ടന്നാണ് രക്തത്തിലേക്ക് ചേരുന്നത്. ഇത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത്തരത്തിൽ തുടരെത്തുടരെ പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.

4. രോഗപ്രതിരോധത്തെ തകരാറിലാക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. വളരെപ്പെട്ടെന്ന് അണുബാധയും രോഗങ്ങളും ബാധിക്കാനും ശരീരത്തെ അവശനിലയിലേക്ക് എത്തിക്കാനും കാരണമാകും.

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

5. ഹൃദ്രോഗ സാധ്യത 
ദിവസവുമുള്ള പഞ്ചസാരയുടെ അമിത ഉപയോഗം രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ തോത് വർധിപ്പിക്കും. രക്തസമ്മർദ്ദത്തെ കൂട്ടുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ അപകടത്തിലേക്കു നയിക്കും

6. വാർദ്ധക്യത്തെ വിളിച്ചുവരുത്തും
സാധാരണ ഓരോ പ്രായമെത്തുന്നതിനും അതിന്റേതായ സമയമുണ്ടല്ലോ. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം കൊണ്ട് മനുഷ്യനെ രോഗിയാക്കാമെന്നു മാത്രമല്ല പെട്ടെന്നു പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാവുകയും ചെയ്യും. ശരീരത്തിൽ ചുളിവുകൾ ഉണ്ടാകാനും മറ്റ് ചർമപ്രശ്നങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും. 

Photo Credit: Photoroyalty/ Shutterstock.com
Photo Credit: Photoroyalty/ Shutterstock.com

7. പല്ലിന്റെ ആരോഗ്യത്തിനും അപകടം
പല്ലിന്റെ ആരോഗ്യം നശിക്കുന്നതിന്റെ പ്രധാന കാരണം പഞ്ചസാരയാണ്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുകയും ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു, ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദന്തക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

8. പോഷകക്കുറവ്
പഞ്ചസാരയുടെ അമിതമായ ഉപയോഗം ഡയറ്റിൽ നിന്നും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളെ ഒഴിവാക്കാൻ കാരണമാകും. ഇത് ശരീരത്തിനു ആവശ്യമായ വൈറ്റമിനുകളും മിനറലുകളും ലഭിക്കാത്ത അവസ്ഥയിലേക്കെത്തിക്കും. 

Representative Image. Photo Credit : SIphotography / iStockPhoto.com
Representative Image. Photo Credit : SIphotography / iStockPhoto.com

9. കാർസർ സാധ്യത
പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം സ്തനാർബുദം, വൻകുടൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ എന്നിവയിലേക്കു നയിക്കുന്നു. 

10. ആസക്തി
പഞ്ചസാരയ്ക്കു അടിമപ്പെട്ടുപോകുന്നവരുണ്ട്. ലഹരികൾ എങ്ങനെയാണോ ഡോപ്പമിൻ റിലീസ് ചെയ്യുന്നത്, അത് പഞ്ചസാരയ്ക്കും കഴിയും. അധികമായി പഞ്ചസാരയെ ആശ്രയിക്കുന്നത്, ഭാവിയിൽ അളവ് നിയന്ത്രിക്കാൻ കഴിയാതെയാക്കുന്നു.

English Summary:

Consumption of Sugar Affects your health in 10 ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com