ADVERTISEMENT

പടവലം നീണ്ടു വരണമെങ്കിൽ കായുടെ തുമ്പിൽ ചെറിയ കല്ലു കെട്ടിയിടണം എന്നു കേൾക്കുന്നു. ശരിയാണോ? - ശ്രീകുമാർ, മണ്ണാർക്കാട്, പാലക്കാട്

പടവലം നീണ്ടു വരുന്നതിന് കായയുടെ അഗ്രഭാഗത്തു കല്ല് കെട്ടിയിടേണ്ടതില്ല. കേട്ടുകേൾവി വച്ച് പലരും ചെറിയ കായ ആകുമ്പോഴേക്കും തുമ്പിൽ കല്ലു കെട്ടിയിടും. തുടർന്ന് ആ ഭാഗം ചീയുന്നതായി കാണാം. പടവലം നീണ്ടു വരുന്നത് അതിന്റെ ജനിതക സവിശേഷതകൊണ്ടാണ്. 5–6 അടി നീളം വയ്ക്കുന്ന കൗമുദി ഇനവും, മൂന്നരയടി നീളമെത്തുന്ന മനുശ്രീയും ഒരടി നീളമുള്ള ബേബിയുമെല്ലാം പ്രകടിപ്പിക്കുന്നത് അതത് ഇനത്തിന്റെ ജനിതക ഗുണമാണ്. അതല്ലെങ്കിൽ ഒരടി വലുപ്പം വയ്ക്കുന്ന ഇനം നട്ട് അഗ്രഭാഗത്ത് കല്ലു കെട്ടിയിട്ട് നാലോ അഞ്ചോ അടി നീളമാക്കിയാൽ മതിയല്ലോ? കായീച്ചയാക്രമണ മൂലം പടവലം വളഞ്ഞു പുളഞ്ഞു വളരാറുണ്ട്. കായീച്ച കുത്തിയ ഭാഗം വളഞ്ഞു വരും. ഇതൊഴിവാക്കാൻ കായ് ആകുന്നതോടെ തോട്ടത്തിൽ ഫിറമോൺ കെണി വയ്ക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com