ADVERTISEMENT

സ്വന്തം ടീമിന്റെ തോൽവിയിലും, മത്സരത്തിൽ വിജയിച്ച സഞ്ജു സാംസന്റെ ടീമിനെ അഭിനന്ദിക്കുന്ന ഷാറുഖ് ഖാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടg തവണ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ് ഷാറുഖ് ഖാൻ. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റിരുന്നു. തന്റെ ടീം തോറ്റത് നിറഞ്ഞ കണ്ണുകളോടെയാണ് സൂപ്പർതാരം കണ്ടു നിന്നത്. പക്ഷേ പെട്ടെന്നുതന്നെ സമചിത്തത വീണ്ടെടുത്ത കിങ് ഖാൻ വിജയിച്ച ടീമിനെ അഭിനന്ദിക്കാനും മടിച്ചില്ല. 

കണ്ണുനീരിലും പുഞ്ചിരിയോടെ എതിർടീമിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്ന ഷാറുഖിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. കൊൽക്കത്തയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ഷാറുഖിന്റെ വികാര പ്രകടനങ്ങൾ എന്നും മാധ്യമങ്ങൾ ഒപ്പിയെടുക്കാറുണ്ട്.  സ്വന്തം ടീമിന്റെ വിജയവും തോൽവിയും വൈകാരികമായാണ് ഷാരുഖ് ഏറ്റെടുക്കുന്നത്.  

കഴിഞ്ഞ മത്സരത്തിൽ സ്വന്തം ടീം തകർന്നടിയുന്നത് കണ്ടു കണ്ണീരണിഞ്ഞ ഷാറുഖ് ഖാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തിന്റെ ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളെയാണ് സംഭവം അനുസ്മരിപ്പിച്ചത്.  

English Summary:

Shah Rukh Khan leaves fans emotional as he breaks down in tears after KKR loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com