Download Manorama Online App
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന് ത്രില്ലർ ട്രെയിലർ ഒരുക്കി വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. തുടക്കം മുതൽ ഒടുക്കം വരെ ഫൺ റൈഡ് അനുഭവം പകരുന്ന പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കി പുനരവതരിപ്പിച്ചിരിക്കുകയാണ് അനന്തു.
ചിരി പടർത്തി വിൻ സി. അലോഷ്യസിന്റെ ട്രക്കിങ് വിഡിയോ. വ്ലോഗർ ഷാമോനും (അഖിൽ ഷാ) മറ്റു സുഹൃത്തുക്കൾക്കും ഒപ്പം വിൻസി നടത്തിയ ‘സാഹസിക’ യാത്രയിലെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ചിരി നിമിഷങ്ങൾ സമ്മാനിച്ചത്. യാത്രയ്ക്കിടയിൽ പല തവണ വാഹനത്തിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ കാൽതെറ്റി
ദിലീപ് ചിത്രം ‘തങ്കമണി’യുടെ ആര്‍ട് വര്‍ക്കിനെ പരിഹസിച്ച യുട്യൂബർക്കു മറുപടിയുമായി ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ മനു ജഗദ്. അനുവദിച്ചു കിട്ടിയ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർത്ത വർക്ക് ആയിരുന്നു ‘തങ്കമണി’ സിനിമയിലുടേതെന്ന് മനു പറയുന്നു. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മോഹൻ–67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആലഞ്ചേരിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടന്നു. ഭാര്യ: കുമ്പഴ ചരിവുപുരയിടത്തിൽ കുടുംബാംഗം ഡെയ്സി. മക്കൾ: മെൽവിൻ (യുഎഇ), മെറിൻ,
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്യുണിറ്റി ഹാളിൽ വച്ച് ആരംഭിച്ചു. സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഇമോഷനൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മാർട്ടിൻ പ്രക്കാട്ട്
കവിന്റെ അതി ഗംഭീര അഭിനയ പ്രകടനവുമായി ‘സ്റ്റാർ’ ട്രെയിലർ എത്തി. ‘ഏലൻ’ സംവിധാനം ചെയ്യുന്ന ചിത്രം സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് പറയുന്നത്. ഏലൻ ആണ് ചിത്രത്തിന്റെ തിരക്കഥയും. മൂന്ന് വ്യത്യസ്ത െഗറ്റപ്പുകളില്‍ കവിൻ ചിത്രത്തിലെത്തുന്നു. ലാൽ, അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം
‘‘വിജയ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം, അതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മൂന്ന് സൂപ്പര്‍താരങ്ങളെ കൊണ്ടുവരണമെങ്കിൽ ആരെയൊക്കെയാണ് മനസ്സിൽ കാണുന്നത്?’’. ഒരു തമിഴ് അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനോട് അവതാരകൻ ചോദിച്ച ചോദ്യമാണിത്. അതിനു ഉത്തരമായി നെൽസൺ നൽകിയ മറുപടി കേൾക്കേണ്ടേ? മഹേഷ് ബാബു,
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവിവധുവും മോഡലുമായ തനൂജ (തന്‍ഹ ഷെറിൻ). ഷൈനിന് പ്രണയചുംബനം നൽകിക്കൊണ്ടാണ് വിമർശകരുടെ വായ തനു അടപ്പിച്ചത്. ചിത്രത്തിനു കീഴെയും പരിഹാസ കമന്റുമായി എത്തുന്നവർക്ക് അതെ നാണയത്തിൽ മറുപടി നൽകാനും തനൂജ
ആദ്യമായി വോട്ട് ചെയ്യുന്നത് കൗതുകമുള്ള കാര്യമാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനാധിപത്യത്തിന്റെ നേരിട്ടുള്ള ഭാഗമാകാനുള്ള അവസരമായാണ് വോട്ടിങ്ങിനെ കാണേണ്ടത്. കന്നിവോട്ടറായ മീനാക്ഷി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് 'അനുനയ-നയം വ്യക്തമാക്കുന്നു' എന്ന വാചകത്തോടെയാണ്. ''കഴിഞ്ഞ
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടനും ഗായകനുമായ നീരജ് മാധവ്. ഷോയുടെ സംഘാടകർ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന് നീരജ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരിടേണ്ടി വന്ന
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാവിലെ തന്നെ വോട്ട് ചെയ്ത് ജനാധിപത്യ ബോധം ഉൗട്ടിയുറപ്പിച്ച് സിനിമാതാരങ്ങളും. രാവിലെ 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പിൽ പല പ്രമുഖ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി, സുരേഷ് ഗോപി, ശ്രീനിവാസൻ, രൺജി പണിക്കർ തുടങ്ങി നിരവധി താരങ്ങളാണ് അതിരാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പലരോടും സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയസാധ്യതയെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഉത്തരങ്ങൾ പലതായിരുന്നു.
കാസർകോഡ് റോഡരികിലൂടെ നടന്നു വരുന്ന സിനിമാ നടി. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അൽപ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ ആളെ പിടികിട്ടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിയാണ് ആ നടി. മൊബൈലിൽ ആരോ പകർത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാസർകോഡ് സണ്ണി
കുട്ടികളുടെ സിനിമകളെന്നാൽ എന്താണ്? യാഥാർഥത്തിൽ അങ്ങനൊന്നുണ്ടോ? കുട്ടികൾ സിനിമകളെടുക്കുന്നില്ലല്ലോ, അപ്പോൾ അതെങ്ങനെ കുട്ടികളുടെ സിനിമകളാകും? ശരിയാണ്. സാധാരണ കുട്ടികളുടെ സിനിമയെന്ന വിളിക്കുന്നതെല്ലാം കുട്ടികളുടെ വീക്ഷണത്തിൽ നിന്ന് മുതിർന്നവർ പറയുന്ന കഥകളാണ്. എങ്കിലും അത് ഒരുപോലെ എല്ലാവരെയും
വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിലേക്കുള്ള സുപ്രിയയോടൊപ്പമുള്ള യാത്ര അവിസ്മരണീയമായിരുന്നു എന്ന് പൃഥ്വിരാജ് കുറിച്ചു. വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനും
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. ‘‘ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും
ആദ്യമായി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. വോട്ട് ചെയ്യാനുള്ള സ്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ‘‘ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും’’ എന്നാണ് ചിത്രത്തോടൊപ്പം മീനാക്ഷി കുറിച്ചത്. സ്ലിപ്പിൽ
അതിസൂക്ഷ്മങ്ങളായ വൈകാരിക മുഹൂർത്തങ്ങളെ അതിന്റെ ആഴത്തിലും പരപ്പിലും പഠിക്കുകയും ഉൾക്കൊള്ളുകയും, അത് ഇണങ്ങിയ സന്ദർഭങ്ങളിലൂടെ കോർത്തിണക്കി അഭിനേതാവിനെക്കൊണ്ട് ജീവിപ്പിച്ചു ക്യാമറയിലൂടെ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുകയെന്ന മാജിക്കൽ സ്റ്റോറി ടെല്ലിങ്ങ് ആവർത്തിച്ചിരിക്കുകയാണ് ‘ആടുജീവിത’ത്തിലൂടെ
അനു പഠിക്കുന്ന സ്കൂളില്‍ മിക്കവാറും എല്ലാ കുട്ടികളും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ മിടുക്കരാണ്. സ്കൂള്‍ അസംബ്ലിയിലൊക്കെ മുതിര്‍ന്നവരെ പോലെ നന്നായി പ്രസംഗിക്കുന്ന കുട്ടികളുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നത്. അച്ചുവിന്
ഗില്ലി റി റിലീസ് ആഘോഷമാക്കി വിജയ് ആരാധകർ. പുതിയ ചിത്രം റിലീസിനെത്തുന്ന സ്വീകാര്യതയോടെയാണ് ഗില്ലി തമിഴ്നാട്ടിലെ തിയറ്ററുകളെ ഇളക്കി മറിച്ചത്. തമിഴ്നാട്ടിൽ മാത്രമല്ല ലോകമൊട്ടാകെ ചിത്രം റി റിലീസ് ചെയ്തിരുന്നു. ഏപ്രിൽ 20ന് റിലീസിനെത്തിയ ചിത്രം 20 കോടിയാണ് ആഗോള കലക്ഷനായി നേടിയത്. ഇലക്ഷൻ കാലമായതിനാൽ
മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസും അതിനു ഷാറുഖ് ഖാന്റെ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡാൻസ് സൂപ്പറെന്നും താങ്കൾ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു ഷാറുഖിന്റെ കമന്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഹരീഷ് പേരടി പറയുന്നൊരു കുറിപ്പും ശ്രദ്ധേയമാകുന്നു.
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബറോസിന്റെ’ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഒരേ സമയം സംവിധായകനായും അഭിനേതാവായും സെറ്റിൽ നിറയുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം. സിനിമാ പ്രേമികൾക്കായി അതിഗംഭീര കാഴ്ചാനുഭവമാകും മോഹൻലാൽ ഒരുക്കി വച്ചിരിക്കുന്നതെന്ന് മേക്കിങ് വിഡിയോയിൽ നിന്നും
താരസമ്പന്നമായി അപര്‍ണ ദാസ്– ദീപക് പറമ്പോൽ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചു നടന്ന റിസപ്ഷനിൽ മലയാള സിനിമാലോകത്തെ നിരവധിപേർ പങ്കെടുത്തു. ജയസൂര്യ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, സിജു വിൽസണ്‍, സൈജു കുറിപ്പ് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ
‘ആടുജീവിതം’ എന്ന സിനിമയുടെ അവസാന ഷോട്ട് കഴിഞ്ഞ സമയത്താണ് നജീബുമായി ആദ്യമായി താൻ സംസാരിച്ചതെന്ന് നടൻ പൃഥ്വിരാജ്. യഥാർഥ ജീവിതത്തിലെ നജീബിനെ പ്രേക്ഷകർക്ക് പരിചയമില്ലാത്തതുകൊണ്ട് അതേ ആളെത്തന്നെ പുനഃസൃഷ്ടിക്കേണ്ട ആവശ്യമില്ല എന്ന് ബ്ലെസ്സിയും താനും കൂടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ്
നടനും ബിജെപി എംപിയുമായ രവി കിഷന് തന്റെ അച്ഛനാണെന്നും അത് തെളിയിക്കുന്നതായി ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ ഠാക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം
ഉപ്പൂപ്പയുടെ കൈപിടിച്ച് തുള്ളിച്ചാടി നടക്കുന്ന കൊച്ചുമിടുക്കി മറിയം അമീറ സൽമാൻ ആണ് സമൂഹ മാധ്യമങ്ങളിൽ ആരാധകഹൃദയം കീഴടക്കുന്നത്. പേരക്കുട്ടിയെ അരുമയോടെ കൈപിടിച്ച് നടത്തുന്ന ആ ഉപ്പൂപ്പ മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ്. നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയപ്പോഴാണ് ക്യാമറക്കണുകളെ ആകർഷിച്ച ഇൗ രംഗം അരങ്ങേറിയത്.
സൗഹൃദങ്ങളുടെ മറുവാക്കാണ് ദിലീപ്. അടുപ്പമുളളവര്ക്കിയാം ദിലീപിന്റെ സ്നേഹവും കരുതലും. ഉയരങ്ങളുടെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും അടിത്തട്ടിലേക്കിറങ്ങി വന്ന് ആള്ക്കൂട്ടത്തിലൊരാളെ പോലെ പെരുമാറാന്‍ കഴിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ദിലീപ്. നടന് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ദിലീപ് മനസില്‍
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. അതേസമയം നടിയുടെ
നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ദിലീപ് നായകനാകുന്ന ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 26ന് ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കോമഡി
നടനും എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റ സംഭവത്തെ പരിഹസിച്ചെത്തിയ ആൾക്ക് ചുട്ട മറുപടിയുമായി മകൾ ദിയ കൃഷ്ണ. സ്വന്തം അച്ഛന് അപകടം പറ്റുമ്പോൾ വന്നു പറഞ്ഞാൽ താനും കുറെ ചിരിക്കാം എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. തനിക്ക് വന്ന മെസ്സേജും മറുപടിയും ദിയ കൃഷ്ണ തന്നെ ഇൻസ്റ്റാഗ്രാം
ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷന് പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷന് പങ്കെടുത്തതെന്ന് പറഞ്ഞ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ആ സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം
വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാർ’ ബോക്സ്ഓഫിസിൽ ദുരന്തമായതോടെ വലിയ നഷ്ടമാണ് വിതരണക്കാർക്കും സംഭവിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ നിർമാതാവ് ദിൽ രാജുവുമായി ചർച്ചയും നടത്തിയിരുന്നു. ഇതോടെ നായകനായ വിജയ് ദേവരകൊണ്ടയും സംവിധായകനായ പരശുറാമും തങ്ങളുടെ പ്രതിഫലത്തുകയിൽ നിന്നൊരു വിഹിതം
വിഷു റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ ചിത്രം പതിനൊന്ന് ദിവസങ്ങൾകൊണ്ട് വാരിയത് 92 കോടി രൂപ. സിനിമയുടെ ആഗോള കലക്ഷൻ റിപ്പോർട്ട് ആണിത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ആവേശം എന്ന സിനിമ. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രമായും ആവേശം മാറും. കേരളത്തിൽ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോഴെല്ലാം ആ നിമിഷം മലയാളികൾ ആഘോഷമാക്കി മാറ്റാറുണ്ട്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം. വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിക്കു സ്നേഹ ചുംബനം നൽകുന്ന
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയുടെ സെക്കൻഡ് പോസ്റ്റർ റിലീസായി.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും
നടി അപർണ ദാസിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂെട നടി പങ്കുവച്ചു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപർണയുടെയും നടൻ ദീപക്
ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവൽ ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ട്രെയിലർ എത്തി. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ‘അവഞ്ചേഴ്സി’നു ശേഷമുള്ള മാർവൽ
സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘കൂലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന
നടനും സംവിധായകനുമായ എം.എം. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്റെ പ്രമേയം നിഷാദിന്റെ പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ
സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് ‘പോരുന്നോ തന്റെ കൂടെ?’ എന്ന് ചോദിച്ച മോഹൻലാലിന്റെയും ‘ഇല്ലെ’ന്നു മറുപടി പറഞ്ഞ ഒരാരാധികയുടെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ
കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടുന്ന മകന്റെ ചടങ്ങിനു സാക്ഷിയാകാൻ എത്തിയ സൂര്യയുടെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്. മകൻ ദേവിന്റെ പ്രകടനം ഫോണിൽ പകർത്തുന്ന സൂര്യയെയും വിഡിയോയിൽ കാണാം. പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. ദേവ് ആകട്ടെ കായിക ഇനങ്ങളിലാണ് മികവ്
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമ പോലെ തന്നെ രസകരമായിരുന്നു ‘പ്രേമലു’വിന്റെ ചിത്രീകരണവും എന്നത് മേക്കിങ് വിഡിയോയിലൂടെ കാണാം. നസ്ലിൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് ഓരോ രംഗങ്ങളും അഭിനയിച്ച് പറഞ്ഞുകൊടുക്കുന്ന ക്യാപ്റ്റൻ ഗിരീഷ് എ.ഡി.യുടെ പ്രയത്നങ്ങളും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ റി റിലീസിനൊരുങ്ങുന്നു. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിലെത്തുക. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിൽ മാത്രമാകും ചിത്രം റിലീസിനെത്തുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയും രണ്ട് മാസത്തെ കൂടി വർക്കുകൾ
‘ആടുജീവിത’ത്തെപ്പറ്റിയുള്ള പുതിയ സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. രാജ്യാന്തരതലത്തിൽ സിനിമ അവതരിപ്പിക്കാൻ കഴിവുള്ള ഒരു സ്റുഡിയോയോ ബിസിനസ് സംരഭമോ ‘ആടുജീവിതം’ ഏറ്റെടുത്ത് ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതാണ് താനും സംവിധായകൻ ബ്ലെസ്സിയും ഇപ്പോൾ കാണുന്ന സ്വപ്നമെന്ന്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ പങ്കുവച്ചു. ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ‘എൽ 360’ എന്നാണ്
‘ആടുജീവിതം’ സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില രംഗങ്ങൾ ഓർത്തെടുത്ത് പൃഥ്വിരാജ്. നജീബ് എന്ന കഥാപാത്രത്തോടുള്ള തന്റെ അഭിനയ പൂർണത വെളിപ്പെടുത്തുന്ന ചില രംഗങ്ങളെക്കുറിച്ചാണ് പൃഥ്വി തുറന്നു പറഞ്ഞത്. മൂന്ന് വർഷങ്ങൾക്കു ശേഷം ഹക്കീമിനെ നജീബ് കണ്ടുമുട്ടുന്ന രംഗത്തിലെ തന്റെ പ്രകടനവുമായി
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ ടീസർ പുറത്ത്. മധ്യപ്രദേശിലെ നേമാവര്‍ എന്ന സ്ഥലത്തുവച്ചാണ് നിറഞ്ഞ സദസ്സിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ടീസര്‍ റിലീസ് ചെയ്തത്. മഹാഭാരതത്തിലെ
സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ഷാജി കൈലാസ്. കേരള പൊലീസ് എങ്ങനെയാണ് കള്ളനെ പിടിച്ചതെന്ന വിവരണം അടങ്ങുന്ന മലയാള മനോരമയുടെ വാർത്ത പങ്കുവച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്. ‘‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്,
ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരൻ. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. കുഞ്ചൻ, ശോഭ ദമ്പതികളുടെ ഇളയ മകളാണ്. ശ്വേതയാണ് മറ്റൊരു
മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കപ്പ് ടീസര്‍ എത്തി. ഓം ശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ച സഞ്ജു സാമുവലിന്റെ ആദ്യ സംവിധാന സംരംഭം ബാഡ്മിന്റൻ കളിയുടെ
പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനയ് ഫോർട്ട്, സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരുടെ
‘ആവേശം’ സിനിമയിൽ ‘രങ്കൻ ചേട്ടന്റെ റീല്‍സ്’ വിഡിയോ കണ്ട് തലകുത്തി മറിഞ്ഞ് ചിരിച്ചവരുണ്ട്. ഇപ്പോഴിതാ ഈ രംഗത്തിന്റെ പിന്നാമ്പുറ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെയാണ് സെറ്റ് വരവേറ്റത്. ചിരി നിർത്താനാകാതെ തന്റെ പെർഫോമൻസ് കാണാൻ
നടൻ എന്നതിലുപരി സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനാണ് രാഘവ ലോറന്‍സ്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ 13 പേർക്ക് സ്കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് താരം.
ആറരപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന് വിരാമമിടാനൊരുങ്ങി ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്വുഡ്. വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയ്ക്കായി സംവിധാനം ചെയ്യുന്ന ‘ജൂറര്‍ നമ്പർ ടു’ ആണ് ഇതിഹാസ താരത്തിന്റെ കരിയറിലെ അവസാന ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് വിരാമമായത്..
ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം സൂപ്പർഹിറ്റായതോടെ രങ്കണ്ണനും രങ്കണ്ണന്റെ പിള്ളേരും വേറെ ലെവലിലെത്തി. ന്യൂജൻ കുട്ടികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക് മുതൽ കമന്റ്, മെസേജ്, വാട്സാപ്പ് സ്റ്റിക്കറിൽ പോലും ആവേശം മയമുണ്ട്. സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് രങ്കണ്ണൻ. രങ്കണ്ണന്റെ പിള്ളേർ എന്ന ഹിറ്റ്
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക. കോമഡി ഫൺ എന്റർടെയ്നർ ചിത്രം നിർമിക്കുന്നത് അബാം മൂവിസ് ആണ്. ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ
‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. കുടുംബത്തിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി അഭിനയ കുലപതികൾ ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കയറുന്നത് താൻ ആണെന്നും പയ്യൻ ഫഹദ്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻലാലും ശോഭനയും പതിനഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചെത്തുകയാണ്. മോഹൻലാലിനൊപ്പമുള്ള തന്റെ അൻപത്തിയാറാം സിനിമയാണിതെന്നായിരുന്നു ശോഭന പറഞ്ഞത്. സത്യത്തിൽ മോഹൻലാലും ശോഭനയും 55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ടോ? 1985 മുതൽ 2009 വരെ 25 സിനിമകളിൽ
ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ
അകാലത്തിൽ വിടവാങ്ങിയ സുഹൃത്തും സഹപ്രവർത്തകനുമായ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച നടൻ സലിം കുമാർ. തനിക്ക് വന്ന അതേ അസുഖമാണ് മണിക്കും വന്നതെന്നാണ് സലിം കുമാർ പറയുന്നത്. ഡോക്ടർമാർ നിർബന്ധിച്ചിട്ടും മണി ചികിത്സ എടുക്കാൻ കൂട്ടാക്കിയില്ല. ഒരിക്കൽ മണിയെ നിർബന്ധിച്ച് ചികിത്സ്ക്കു കൊണ്ടുവരണമെന്ന്
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. ഭാവന
ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ സിനിമയെ വാനോളം പ്രശംസിച്ച് വിഘ്നേഷ് ശിവന്. ഫഹദ് ഫാസിലിനെയും സംവിധായകന് ജിത്തു മാധവനേയും സംഗീത സംവിധായകന് സുഷിന് ശ്യാമിനേയും മലയാള സിനിമയെയും ഒന്നടങ്കം വിഘ്നേഷ് അഭിനന്ദിക്കുന്നു. ‘‘ഔട്ട്സ്റ്റാന്‍ഡിങ് സിനിമ.. ഫാഫ അയ്യ നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കുട്ടികളുടെ സിനിമകളില്‍ ഒന്നാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി സംവിധാനം ചെയ്ത ചിത്രം ലോക ക്ലാസിക്കുകളിൽ സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രം കൂടിയാണ്. 1997ല്‍ പുറത്തിറങ്ങിയ ഈ സിനിമ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ കഥകളാണ്
ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സൂപ്പർസ്റ്റാർ രജനികാന്തും കമൽഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിൽ എത്തിയാണ് താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. വിശാൽ സൈക്കിളിലാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വർഷങ്ങൾക്കു മുമ്പ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു. നടൻ ധനുഷ്
നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മിറൈ’എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം
ഷർവാനന്ദ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘മനമേ’ ടീസർ എത്തി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ചെറുപ്രായത്തിൽ മാതാപിതാക്കളാകുന്ന ദമ്പതികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. രാഹുൽ രവീന്ദ്രൻ, വിക്രം ആദിത്യ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ
തമിഴ് സൂപ്പർതാരം വിജയ് വോട്ട് രേഖപ്പെടുത്തി. ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു. താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്.
ബെംഗളൂരുവില്‍ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അഞ്ജാതരുടെ ആക്രമണം. പുലികേശി നഗറിലുള്ള ഭക്ഷണ ശാലയിൽനിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തി. രാത്രി ഭക്ഷണം കഴിച്ചു പുറത്തിറങ്ങി വാലേ പാർക്കിൽ നിന്ന് കാർ എടുത്തു
‘പവി കെയർടേക്കർ’ സന്തോഷം തരുന്ന സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് കുമാർ. അഞ്ചു വർഷത്തിന് മുൻപാണ് ‘പവി കെയർടേക്കർ’ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിപ്പോവുകയായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് ഈ കഥ തനിക്കരികിൽ
തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന
വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർ ടേക്കർ’ ട്രെയിലർ എത്തി. ദിലീപിന്റെ കോമഡി നമ്പറുകളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ജൂഹി
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോള’ത്തിൻ്റെ കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയറ്ററുകളിലെത്തും. പ്രവീൺ വിശ്വനാഥും
ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കൊപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളൊന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലൊരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...
വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്ന് നടൻ ദിലീപ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ പറഞ്ഞു. ‘പവി കെയർ ടേക്കർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ‘‘ഇത് എനിക്ക്
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ എത്തി. ഒരു മുഴുനീള എന്റർടെയ്നറാകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്
എമ്പുരാന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും തിരുവനന്തപുരത്തേക്ക്. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയായതോടെയാണ് ടീം കേരളത്തിലേക്കു തിരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടയുളളവർ തിരുവനന്തപുരത്തെ ചിത്രീകരണത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ പൂർത്തിയായി.
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിലെയും കന്നടയിലെയും താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. ആക്ഷൻ മ്യൂസിക്കൽ ത്രില്ലറായി ഒരുങ്ങുന്ന പൗവിൽ അശ്വിൻ കുമാർ, ആത്മിയ രാജൻ, ബിഗ് ബോസ്
‘‘പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള് മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം.’’ കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ്
ഇർഷാദ് നായകനായെത്തിയ ‘ഹിസ്റ്ററി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനു വർഗീസാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദം നേടിയ വിനു സ്വന്തമായുള്ള സിനിമാ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഹിസ്റ്ററിയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് അരുൺ ശിവദാസ്. ക്യാമറ ജസീൻ
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തി നടി അഹാന കൃഷ്ണ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ കണ്ട് മായ മോഹൻലാൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിട്ടുണ്ട്. പ്രണവിന്റെ കുടുംബത്തിലെ
പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 175 കോടിക്കായിരുന്നു
യുകെയിലേക്കു യാത്രയാകുന്ന സച്ചിനോട് പ്രണയം തുറന്നു പറയുന്ന റീനുവിനെയാണ് ‘പ്രേമലു’ ക്ലൈമാക്സിൽ കാണാനാകുന്നത്. യുകെയിൽ എത്തിയ സച്ചിനും ഹൈദരാബാദുള്ള റീനുവിനും പിന്നീട് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചവരുണ്ടോ? ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? ഇനി പ്രേമലു 2
നീണ്ട ഇടതൂർന്ന സ്വന്തം മുടി കേശദാനം സ്നേഹദാനം പദ്ധതിയിലേക്ക് ദാനം ചെയ്ത് നടി മാളവിക നായർ. മൂന്നു വർഷത്തെ ആലോചനകൾക്ക് ഒടുവിലാണ് തന്റെ നീളമുള്ള മുടി ദാനം ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് മാളവിക പറയുന്നു. അരയൊപ്പം മുടിയുള്ള മാളവികയുടെ മുടി ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ നീണ്ട
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ വിടവാങ്ങിയതെന്ന് സംവിധായകൻ ജയരാജ്. ദേശാടനം എന്ന സിനിമയിലൂടെ ബൽറാമിനെ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ജയരാജായിരുന്നു. വീണ്ടുമൊരു പ്രൊജക്ടിനായി പല തവണ ഇരുന്നെങ്കിലും അതൊന്നും നടന്നില്ലെന്ന്
ചെറിയ മുതൽമുടക്കിലെത്തി കോടികൾ വാരിയ ‘പ്രേമലു’ സിനിമയെ പ്രശംസിച്ച് നയൻതാര. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നായിരുന്നു സിനിമ കണ്ട ശേഷം നയന്‍സ് കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒടിടിയിലൂടെയാണ് നയൻതാര പ്രേമലു കണ്ടത്. ഫെബ്രുവരി ഒൻപതിന്
ചിയാൻ വിക്രം നായകനായെത്തുന്ന പുതിയ സിനിമയുടെ ടീസർ എത്തി. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘വീര ധീര ശൂരൻ’ എന്നാണ്. ഏറെ ശ്രദ്ധനേടിയ ‘ചിറ്റ’ എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയിൽ ഗ്യാങ്സ്റ്റർ ആയാണ് വിക്രം എത്തുന്നതെന്നാണ് സൂചന. മൂന്നു
മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി സുചിത്രയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കയിൽ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍
‘‘സുരേഷ്ഗോപിയുടെ ഡേറ്റുണ്ട്. ദേശാടനത്തിനും മുകളിൽ പോകുന്നൊരു സബ്ജക്ട് വേണം, അതും കേരള പശ്ചാത്തലത്തിൽ. ബൽറാം അങ്ങനെയൊരു കഥ ആലോചിക്കൂ. സംവിധായകൻ ജയരാജ് പറഞ്ഞപ്പോൾ എനിക്കു ശരിക്കും പേടിയായി. കാരണം ‘ദേശാടനം’ മലയാള സിനിമയിലൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ചെറിയ ബജറ്റിൽ നിർമിച്ച മികച്ചൊരു ചിത്രം.
യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നതാഷ മനോഹർ ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ‘‘ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു.
കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജി.കെ. പിള്ളയും ശാന്ത ജി. പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ പ്രധാന
സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന ‘വടക്കൻ’ രാജ്യാന്തര
സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമിച്ച്, റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പ്രശസ്ത നടനും സംവിധായകനുമായ ജോണി ആന്റണി ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ജോണി ആന്റണിയെക്കൂടാതെ അജു വർഗീസ്, അനന്യ, മഞ്ജു പിള്ള, സിജോയ്
പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അണിനിരന്ന
സ്വന്തം ടീമിന്റെ തോൽവിക്കിടയിലും മത്സരത്തിൽ വിജയിച്ച സഞ്ജു സാംസന്റെ ടീമിനെ അഭിനന്ദിക്കുന്ന ഷാറുഖ് ഖാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമയാണ് ഷാറുഖ് ഖാൻ. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ
ദളപതി വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന സിനിമയില്‍ ‘വിജയകാന്തും’. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സിനിമയിൽ പുനഃസൃഷ്ടിക്കുന്നത്. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത
സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അദ്ദേഹത്തിന്റെ ജീവിതവും സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സംവിധായകൻ ബ്ലെസിയുമായി ആദ്യഘട്ട ചർച്ച നടത്തിയെന്നും വാർത്താ
കന്നഡയിൽ കട്ട ലോക്കൽ വില്ലനായി നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അരങ്ങേറ്റം. കന്നഡ സംവിധായകൻ രോഹിത് പദകി ഒരുക്കുന്ന ‘ഉത്തരകാണ്ഡ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വിജയ് ബാബു സാൻഡൽവുഡിലേക്കെത്തുന്നത്. ടോറിനോ എന്ന വില്ലൻ കഥാപാത്രമാണ് വിജയ് ബാബു ചെയ്യുന്നത്. വിജയ് ബാബുവിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്
Results 1-100 of 10009