ADVERTISEMENT

മൈസൂരു∙ തിരഞ്ഞെടുപ്പിന് മുൻപ് തേപ്പുപെട്ടിയും കുക്കറും വിതരണം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രിയുടെ മകന്റെ പ്രസ്താവന വിവാദത്തിൽ. അലക്ക് ജോലി ചെയ്തു ജീവിക്കുന്ന മഡിവാള വിഭാഗത്തിൽപ്പെട്ടവർക്ക് തേപ്പു പെട്ടിയും കുക്കറും നൽകിയെന്നാണ് മുഖ്യന്ത്രി സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ യതീന്ദ്ര സിദ്ദരാമയ്യ പറഞ്ഞത്. നഞ്ചൻകോട് മഡിവാള അസോസിയേഷന്റെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്  വിവാദ പ്രസ്താവന.

‘‘തിരഞ്ഞെടുപ്പിന് മുന്നോടിയായി മഡിവാള സമൂഹത്തിന് ശക്തി പകരുന്നതിന് പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകളാണ് സംഘടിച്ചത്. എന്റെ പിതാവ് സിദ്ധരാമയ്യയും പരിപാടിയിൽ പങ്കെടുത്തു. സമുദായ നേതാക്കൻമാർ വഴിയാണ് കുക്കറും തേപ്പുപെട്ടിയും വിതരണം ചെയ്തത്. സമുദായം പാർട്ടിക്കൊപ്പം നിൽക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. ഞാനും ആ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും സാധിച്ചില്ല’’.– യതീന്ദ്ര പറഞ്ഞു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി യതീന്ദ്ര രംഗത്തെത്തി. താനോ പാർട്ടിയോ അല്ല സാധനങ്ങൾ വിതരണം ചെയ്തതെന്നും ഇതേ സമുദായത്തിലുള്ള പ്രമുഖരാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Distributed iron boxes, cookers: Karnataka ex-MLA Yathindra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com