നെല്ലാച്ചേരിയിൽ രണ്ടു യുവാക്കൾ മരിച്ച നിലയിൽ; മൃതദേഹങ്ങൾ പറമ്പിൽ, സിറിഞ്ചുകൾ കണ്ടെത്തി
Mail This Article
×
വടകര∙ നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപം രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ കൂടെ അവശ നിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്ത് സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്.
English Summary:
Investigation Underway in Vadakara as Two 26-Year-Old Friends Discovered Dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.