ADVERTISEMENT

ന്യൂഡൽഹി∙ ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ്  പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ക്യാബിൻ ക്രൂ അംഗത്തിനു നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നു എന്നാണ് ഡൽഹി റീജിയണൽ ലേബർ കമ്മിഷണറുടെ വിമർശനം.

ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനമുള്ളത്. 

English Summary:

Air India Express Struck with Criticism After Dismissing Striking Crew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com