ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ കഴിഞ്ഞ രാത്രി പരക്കെ മഴ പെയ്തു. കോഴിക്കോട് നഗരത്തിൽ ഈ വർഷം ആദ്യമായി ഇന്നലെയാണ് വേനൽമഴ ലഭിക്കുന്നത്. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയെത്തുടർന്ന് ജനശതാബ്ദി ട്രെയിൻ വൈകിയാണ് ഓടിയത്.

ജില്ലയിൽ ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കോടഞ്ചേരി ടൗണിൽ തെങ്ങ് വീണ് മരമില്ല് തകർന്നു. ഒറ്റപ്ലാക്കൽ രാജുവിന്റെ സെന്റ് ആന്റണീസ് മില്ലാണ് തെങ്ങ് ഒടിഞ്ഞു വീണ് തകർന്നത്. മരം വീണ് ജില്ലയുടെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ ഇടിമിന്നലുമുണ്ടായി. 

English Summary:

Rain updates, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com