ADVERTISEMENT

കണ്ണൂർ ∙ അർധരാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 7 യുവാക്കൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12.20നാണ് സംഭവം. എറണാകുളത്തുനിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു യുവാക്കൾ അക്രമാസക്തരായി പിന്നാലെയെത്തിയത്.

ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്റെയും ബസിന്റെ സൈഡ് മിററിൽ അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. കൂട്ടത്തിലൊരാൾ ഡ്രൈവർ ഡോറിലൂടെ ബസിനുള്ളിൽ പ്രവേശിച്ച് ഡ്രൈവറെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നു കെഎസ്ആർടിസി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ.അരുൺദാസ് നൽകിയ പരാതിയിൽ പറയുന്നു.

English Summary:

KSRTC Bus Incident: Police File Case Against Youths for Threatening Driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com