Activate your premium subscription today
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മനുഷ്യൻ പരിണാമത്തിന് വിധേയമാകുന്നുണ്ടെന്ന് പഠനം. ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്.
ഒഡീഷയെ തകർത്തെറിഞ്ഞ ‘സൂപ്പർ സൈക്ലോണ്’ ചുഴലിക്കാറ്റ് ദുരന്തത്തിന് 25 വയസ്സ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതിൽ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് സൂപ്പർ സൈക്ലോൺ. 1999 ഒക്ടോബർ 25ന് ന്യൂനമർദമായി ആൻഡമാൻ കടലിൽ രൂപപ്പെട്ടു
ഒക്ടോബർ ആദ്യ വാരത്തിലാണ് മിൽട്ടൻ ചുഴലിക്കാറ്റ് യുഎസ് സംസ്ഥാനം ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് അടിച്ചുകയറിയത്. ഫ്ലോറിഡയെ രണ്ടാഴ്ചയ്ക്കുള്ളിൽ ആക്രമിച്ച രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു മിൽട്ടൻ. എന്നാൽ ചുഴലിക്കാറ്റിനെക്കാൾ വലിയ കുപ്രചാരണങ്ങളുടെ കാറ്റാണ് പിന്നീട് ആഞ്ഞടിച്ചത്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും
വിഴിഞ്ഞം തീരക്കടലില് ഉണ്ടായ അപൂര്വ ജലസ്തംഭം (Waterspout) നിലനിന്നത് അരമണിക്കൂറോളം. ബുധനാഴ്ച വൈകുന്നേരമാണ് തീരക്കടലിനോട് ചേര്ന്ന് ജലസ്തംഭമുണ്ടായത്. ജാഗ്രതാ നിര്ദേശമുണ്ടായിരുന്നതിനാല് മത്സ്യത്തൊഴിലാളികള് കടലിൽ പോയിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ‘ദാന’ (DANA) ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഒക്ടോബർ 25 ന് പുലർച്ചെ പുരിക്കും (ഒഡിഷ) സാഗർ ദ്വീപിനും (ബംഗാൾ ) ഇടയിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിര പിൻവലിഞ്ഞതോടെ കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് ഇവയെ കരയ്ക്കടുപ്പിച്ചതെന്ന് ബിലോ സീ ലെവൻ ഫാമിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ. ജി. പദ്മകുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെ 4.30 ഓടെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിച്ച് ശക്തി കൂടിയ ന്യൂനമർദമായി. വരും മണിക്കൂറുകളിൽ വീണ്ടും ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിലാണ്
രാജ്യത്തിന്റെ പകുതി ഭാഗങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് പൂർണമായും കാലവർഷം വിടവാങ്ങുമെന്ന് കരുതുന്നു.
മിൽട്ടൺ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ ഉൾക്കടലിൽ കുടുങ്ങിയ മനുഷ്യൻ ജീവനുവേണ്ടി കയറിനിന്നത് കൂളറിനുമുകളിൽ. കോസ്റ്റ്ഗാർഡ് പൈലറ്റ് ലെഫ്റ്റനന്റ് ഇയാൻ ലോഗനും സംഘവും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മെക്സിക്കോ ഉൾക്കടലിൽ 30 മൈൽ അകലെയായിരുന്നു ഇയാൾ കുടുങ്ങിക്കിടന്നത്.
കഴിഞ്ഞ രണ്ടുദിവസമായി തെക്കുകിഴക്കൻ മൊറോക്കോയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹാറ മരുഭൂമിയിൽ വെള്ളം ഉയർന്നു. 50 വർഷത്തോളമായി വറ്റിവരണ്ടു കിടന്ന ഇറിക്വി എന്ന തടാകം ഇപ്പോൾ നിറഞ്ഞ അവസ്ഥയിലാണ്.
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area ) മാറി. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 2,3 ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്
അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട ഇലന്തൂരിലുള്ള വീട്ടിലേക്ക് തോമസ് ചെറിയാന്റെ ഭൗതികശരീരം എത്തിയിരിക്കുകയാണ്. 1968 ഫെബ്രുവരിയിൽ ലഡാക്കിൽ വച്ച് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മരിച്ച 102 സൈനികരിൽ ഒരാളാണ് തോമസ് ചെറിയാൻ.
നാലു മാസം നീണ്ട തെക്കു പടിഞ്ഞാറൻ കാലവർഷക്കാലം തുലാവർഷ മേഘങ്ങൾക്കു വഴിമാറുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും. ജൂൺ1 – സെപ്റ്റംബർ 30 കാലയളവിലെ കാലവർഷത്തിൽ 13 % മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്
പകൽ വെയിൽ, ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മഴ. കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടത്തും കാണുന്ന കാഴ്ച്ചയാണ്. കാലവർഷം പിന്മാറി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും മഴയിലെ ഈ മാറ്റത്തിനു പിന്നിൽ മറ്റൊന്നാണ്.
രാജ്യത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ച മഴവിവര പട്ടിക പുറത്ത്. കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനം ഗോവയാണ്. മൂന്നുമാസത്തിൽ 4,401 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൊട്ടുപിന്നാലെ കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു ആണ്. 2885 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
തെക്കുകിഴക്കൻ യുഎസിൽ കനത്തനാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്. കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉൾപ്പെട്ട ഹെലൻ ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, ടെന്നസി എന്നിവിടങ്ങളിൽ ഏകദേശം 1287 കിലോമീറ്റർ ദൂരത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഏകദേശം 56 പേർ മരിച്ചതായാണ് വിവരം
കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയിൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയും കുഞ്ഞു പെൻഗ്വിനുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള പെൻഗ്വിനുകളായിരുന്നു അമ്മ പെൻഗ്വിനുകളുമായി അകന്നത്. ഇവർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങി. സാധാരണയിൽ (സെപ്റ്റംബർ 17) നിന്ന് 6 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നാണ് പിൻവാങ്ങൽ ആരംഭിച്ചത്
ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ഒരു ചക്രവാതച്ചുഴി. മറ്റൊന്ന് മ്യാൻമറിനു മുകളിലാണ്. ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയാണ് ഏറെ പ്രധാനപ്പെട്ടത്.
കനത്ത മഴയിൽ നൈജീരിയയിലെ 30 സംസ്ഥാനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതുവരെ 269 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,40,000ലധികം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
എൽനിനോ പ്രതിഭാസം കാരണം വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തെക്കേ ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഭക്ഷണദൗർഭല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായി 200 ആനകളെ കൊല്ലാനൊരുങ്ങുകയാണ് സർക്കാർ. ഈ ആനകളിൽ നിന്നുള്ള മാംസം ശേഖരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം
ദക്ഷിണ ചൈനയിൽ കടലിന് അടിത്തട്ടിൽ വലിയ അളവിൽ വെള്ളി കുമിഞ്ഞു കൂടിയതായി കണ്ടെത്തൽ. ചൈനയിലെ ഹെഫീ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ജിയോസയൻസ് അസോസിയേറ്റ് പ്രഫസറായ ലിക്വിയാംഗ് സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതു കണ്ടെത്തിയത്
കാലാവസ്ഥ അനുദിനം മാറി മറിയുകയാണ്. മഴക്കാലവും വേനൽക്കാലവുമൊക്കെ മനുഷ്യന്റെ പ്രവചനങ്ങൾക്കപ്പുറത്തേക്ക് പോകുന്നു. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമാകുന്ന കാഴ്ച. കാലാവസ്ഥയിലെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നാം ശീലിച്ചു തുടങ്ങിയിരിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂന മർദമായി ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചാരിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
കാലവർഷവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത ഒരു പ്രതിഭാസമാണ് കള്ളക്കടൽ. കാലവർഷത്തിന്റെ വരവിന് മുന്നോടിയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അപ്രതീക്ഷിതമായി മുന്നറിയിപ്പ് ഇല്ലാതെ ഉണ്ടാകുന്ന കടൽക്ഷോഭത്തെയാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദമായി ശക്തി പ്രാപിക്കും
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ പൊതുവെ ഇടവേളകളോടു കൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ സാധ്യത.
ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദമായി ശക്തിപ്രാപിക്കാൻ സാധ്യത. നിലവിൽ രാജസ്ഥാന് മുകളിലുള്ള ന്യൂനമർദവും അറബിക്കടലിൽ ഒമാൻ തീരത്തിന് സമീപത്തെ ന്യൂനമർദവും ചക്രവാതചുഴികളായി ശക്തി കുറഞ്ഞു.
ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. സെപ്റ്റംബർ 6ന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂയെന്നും ന്യൂനമർദം ഉണ്ടായാൽ ഒഡിഷ ഭാഗത്തായിരിക്കും നീങ്ങുകയെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
അറബിക്കടലിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്ന അസ്ന ചുഴലിക്കാറ്റ് തീവ്രന്യൂനമർദമായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെ അന്തരീക്ഷ താപനില 1901 നും 2018 നും ഇടയ്ക്ക് 0.7 ഡിഗ്രിയാണ് വര്ധിച്ചത്. അന്തരീക്ഷത്തില് വര്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യത്തില് ഉണ്ടാകുന്ന ഹരിതഗൃഹ പ്രഭാവമാണ് ഈ താപനില വര്ധനവിന് കാരണം
അറബിക്കടലിലെ 'അസ്ന' ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായി തുടരുന്ന അസ്ന തുടർന്നു തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ 'അസ്ന' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്.
ഗുജറാത്ത്–രാജസ്ഥാൻ മേഖലയിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങും. അതേസമയം, പശ്ചിമ ബംഗാളിലുള്ള ന്യൂനമർദം ജാർഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് മാറിയേക്കും. ഈ സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ഇടങ്ങളിലും കനത്ത മഴ തുടരും.
മധ്യപ്രദേശിനും രാജസ്ഥാനും മുകളിൽ തീവ്രന്യൂനമർദമായി ( Depression ) ശക്തി പ്രാപിച്ചു. ചൊവ്വാഴ്ചയോടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതിതീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു തുടർന്ന് സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾകടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.
ഓഗസ്റ്റ് 12,13ഓടെ ബംഗാൾ ഉൾകടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ഏകദേശം 3 കി.മീ ഉയരത്തില് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് വരും ദിവസങ്ങളിൽ കേരളത്തിൽ മലയോര മേഖലയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു
2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്
മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകൾ. നിക്ഷിപ്ത വനമായ ഈ പ്രദേശം സ്വകാര്യ ഭൂമികളുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ്
വയനാട്ടിൽ ഉരുൾപൊട്ടിയതിന്റെ തലേന്ന് (ജൂലൈ 29) കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നൽകിയ ഓറഞ്ച് അലർട്ടിന്റെ അർഥം ‘കരുതിയിരിക്കുക’ എന്നാണെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി. അതേസമയം, ‘റെഡ് അലർട്ട്’ നൽകിയത് 30ന് അതിരാവിലെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു
തിരുവനന്തപുരം ∙ കേരളത്തിൽ തുടർച്ചയായി അതിതീവ്ര മഴയ്ക്കു കാരണമാകുന്നത് കൂറ്റൻ കൂമ്പാര മേഘങ്ങൾ. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടുന്നതിനാൽ കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പും പാളുന്നു.
കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളും കുന്നും മലയും ഉള്ള ഭൂപ്രകൃതിയാണ്. 20 ഡിഗ്രിയിലേറെ ചെരിവുള്ള ഇത്തരം മേഖലകളിൽ പേമാരിക്കൊപ്പം ഉരുൾപൊട്ടൽ സാധ്യത വളരെക്കൂടുതലാണ്. പശ്ചിമഘട്ട മലനിരകളുമായി ചേർന്നുനിൽക്കുന്ന കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാജീവൻ വ്യക്തമാക്കുന്നു
കേരളത്തിൽ ജൂലൈയിൽ ലഭിച്ചത് 16 ശതമാനം അധികം മഴ. ഇടുക്കി,എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കണ്ണൂരിലാണ് റെക്കോർഡ് മഴ രേഖപ്പെടുത്തിയത്. 908 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1419.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് 1099.6 മി.മീ,
2019 ഓഗസ്റ്റ് എട്ടിനായിരുന്നു വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 ജീവനെടുത്ത ആ ഉരുൾപൊട്ടല് നടന്നിട്ട് അഞ്ച് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തൊട്ടടുത്തുള്ള മേപ്പാടിയിൽ സമാനമായ സംഭവം അരങ്ങേറുന്നത്. പ്രകൃതിയുടെ കലിതുള്ളലിൽ ഇത്തവണ ദുരിതമേറെയാണ്.
പുത്തുമല ദുരന്തത്തിന്റെ ആഘാതം മാറും മുൻപേ തൊട്ടരികിൽ മറ്റൊരു ഉരുൾപൊട്ടൽ ദുരന്തം. കാലാവസ്ഥാ വ്യതിയാനം വയനാടിനെ ദുരന്തഭൂമിയാക്കി മാറ്റുകയാണ്. താങ്ങാനാവുന്നതിൽ കൂടുതൽ മഴ എത്തുമ്പോൾ പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിലിടിച്ചിലും പതിവുകാഴ്ചയാണ്.
ജൂലൈ 22 ഏറ്റവും ചൂടേറിയ ദിവസം എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും താപനില ശരാശരിക്കും മുകളിലെന്ന് നിരീക്ഷണം. മഴക്കാലമായിട്ടും കോട്ടയത്ത് ഇന്നലെ 34.5 ഡിഗ്രിയും തിരുവനന്തപുരത്ത് 25.5 ഡിഗ്രി ഉഷ്ണസമാനമായ രാത്രി താപനിലയും അനുഭവപ്പെട്ടു.
ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 21 എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ. 1940 ൽ താപനില രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എല്ലാ റെക്കോർഡുകളെയും തകർത്തുകൊണ്ടായിരുന്നു ജൂലൈ 21ലെ ആഗോള താപനില
കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. തൃശൂര്, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ദുരിതമേറെയാണ്. ചിലയിടങ്ങളിൽ ചെറുചുഴലികൾ രൂപപ്പെടുകയും.
കർണാടകയിലും ഉത്തരേന്ത്യയിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലുമാണ്. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾ പ്രളയത്തിൽ ദുരിതമനുഭവിക്കുകയാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും ഓരോ രീതിയിലാണ് പ്രകൃതി തിരിച്ചടിക്കുന്നത്. ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്
ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ജൂൺ 1 മുതൽ ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിങ്കളാഴ്ചയാണ്. 84.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ സീസണിലെ റെക്കോർഡ് മഴയാണിത്
കാലവർഷം ശക്തിപ്രാപിച്ചതിനുപിന്നാലെ മുംബൈയിൽ അതിശക്തമായ മഴ. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊങ്കൺ മേഖലയിലുള്ള താനെ, പാൽഗർ, റായ്ഗഡ്, സിന്ധുദർഗ് എന്നീ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്.
റായ്ഗഡ് കോട്ടയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിനിടെ പെട്ടെന്ന് മേഘവിസ്ഫോടനം. മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
കേരളത്തിൽ അതിശക്തമായ മഴ പെയ്താൽ ഇന്ന് ഒട്ടുമിക്കയിടങ്ങളും വെള്ളത്തിലാണ്. 2018ലെ പ്രളയം ആവർത്തിക്കുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. എന്നാൽ ഇതിനേക്കാൾ വലിയൊരു പ്രളയം കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 100 വർഷം മുൻപായിരുന്നു
ഇത്തവണ ജൂണിൽ സംസ്ഥാനത്തു 25% മഴക്കുറവ് രേഖപ്പെടുത്തി. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 489.2 മില്ലിമീറ്റർ മഴയാണ്. എങ്കിലും മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈറ്റിലെയും ജനങ്ങൾ. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.
മഴ തകർത്തു പെയ്യുന്ന രാവുകളിൽ പോലും പതിവില്ലാത്ത ഉഷ്ണം. രാത്രിമഴയുടെ താളം കേട്ട് ഉറങ്ങിയിരുന്ന ആ രാവുകൾ പുതപ്പുനീക്കി നടന്നകലുകയാണോ? അന്തരീക്ഷ താപനം മൂലം ഉറക്കം കെടുന്ന നാളുകളുടെ എണ്ണം വർധിക്കുന്നതായി ക്ലൈമറ്റ് ട്രെൻഡ്സും ക്ലൈമറ്റ് സെൻട്രലും ചേർന്ന് ഇന്ത്യയിലെ 300 നഗരങ്ങളിൽ നടത്തിയ പഠനം പറയുന്നു.
കഴിഞ്ഞ ഒരാഴ്ച കാലവർഷം ദുർബലമായിരുന്നു. എന്നാൽ വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു.
അതിശക്തമായ മഴയിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ ഒതുങ്ങിയ മട്ടാണ്. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു
സംസ്ഥാനത്തു വേനൽ മഴ 39% അധികം പെയ്തു. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്കനുസരിച്ച് 500.7 മില്ലിമീറ്റർ മഴയാണ് പെയ്തത്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 359.1 മില്ലിമീറ്റർ മഴയാണ്. ജില്ലകളുടെ കണക്കെടുത്താൽ മൂന്നുമാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്.
സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചത് ആലപ്പുഴ അമ്പലപ്പുഴയിൽ. 1124 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. തൊട്ടുപിന്നാലെ മാവേലിക്കരയാണ്. 1107 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
ഉത്തരേന്ത്യയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസ് എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്തൊടുങ്ങി. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉഷ്ണതരംഗം ബാധിച്ച് നിരവധി പക്ഷികളും വവ്വാലുകളും മരങ്ങളിൽ നിന്ന് വീഴുന്നത്
കാലവർഷം കേരളത്തിൽ എത്തിയിരിക്കുന്നു. പലയിടത്തും അതിശക്തമായ മഴയാണ്. ഇങ്ങനെ മഴ പെയ്താൽ 2018ലേതു പോലെ പ്രളയം ഉണ്ടാകുമോ? പലരുടെയും സംശയം ഇതാണ്.
എറണാകുളം കളമശേരിയിൽ കഴിഞ്ഞ 37 മണിക്കൂറിൽ പെയ്തത് 318 മില്ലിമീറ്റർ മഴ. ബുധനാഴ്ച (മെയ്29) 24 മണിക്കൂറിന്റെ കണക്കെടുത്താൽ ഇതിൽ 9 മണിക്കൂർ മാത്രമാണ് മഴ പെയ്തത്. 166.5 മില്ലിമീറ്റർ മഴയാണ് ഒരു ദിവസത്തിൽ പെയ്തത്. അതിൽ ആറ് മണിക്കൂറിൽ മാത്രം പെയ്തത് 151 മില്ലിമീറ്റർ മഴയാണ്
കേരളത്തിൽ പേമാരിയെങ്കിൽ ഉത്തരേന്ത്യയിൽ കൊടുംചൂടാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ അതിതീവ്ര ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രണ്ട് സ്ഥലങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി.
കേരളത്തില് വേനൽമഴ പെരുമഴയായി മാറിയിരിക്കുകയാണ്. കാലവർഷം എത്തുന്നതിനു മുൻപ് തന്നെ കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് പറഞ്ഞത്
കാലവർഷത്തിൽ മഴ കുറയാൻ കാരണമാകുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലാവസ്ഥാ വകുപ്പ്. വൈകാതെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയും പിന്നീട് നേർവിപരീത പ്രതിഭാസമായ ലാ നിനോയിലേക്ക് മാറുകയും ചെയ്യും
വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്.
കേരളത്തിന്റെ പടിവാതിലിൽ മുട്ടി വിളിച്ച് തെക്കു–പടിഞ്ഞാറൻ മൺസൂൺ. കേരളത്തിന് തെക്ക് ഭാഗത്ത് 500 കിലോമീറ്റർ അകലെ വരെ കാലവർഷ മേഘങ്ങൾ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ഇന്നു രാവിലത്തെ കാലാവസ്ഥാ സന്ദേശത്തിൽ വ്യക്തമാക്കി.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാലവർഷത്തിനു അനുകൂലമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്. മൺസൂൺ ആരംഭിച്ചുകഴിഞ്ഞാൽ അത് ഭൂമധ്യരേഖ കടന്ന് കേരളത്തിലെത്തുകയും അത് പതിയെ വടക്കോട്ടേക്ക് നീങ്ങുകയും ചെയ്യുന്നു.
മനുഷ്യരുടെ ഭക്ഷണഡയറ്റിലെ സജീവ സാന്നിധ്യമാണ് പഴവർഗങ്ങൾ. ലോകം മുഴുവൻ വ്യാപിച്ചിട്ടുള്ള പഴങ്ങളും തദ്ദേശീയമായ പഴങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചക്കയും ചിലയിനം മത്തങ്ങകളുമൊക്കെയാണ് ലോകത്തെ ഏറ്റവും വലിയ പഴവർഗമായി കണക്കാക്കപ്പെടുന്നത്.
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം.
പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ 24–ാം തീതയിയോടെ ന്യൂനമർദം എത്തുമ്പോൾ സംസ്ഥാനത്ത് മഴ ശക്തിപ്പെടാനാണു സാധ്യത എന്നു കാലാവസ്ഥാ നിരീക്ഷകർ. ഇതുമൂലം 31 ന് എത്തുമെന്നു പ്രഖ്യാപിച്ച കാലവർഷം ഏതാനും ദിവസം മുൻപ് കേരള തീരത്ത് സാന്നിധ്യമറിയിക്കാനാണു സാധ്യത. അതേ സമയം, അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ പറയുന്നു
ആഗോളതാപനത്തെപ്പറ്റി ഇന്ത്യയിലെ 91% ആളുകളും ആശങ്കപ്പെടുന്നതായി സർവേ ഫലം. കാലാവസ്ഥാ മാറ്റം ഇന്ത്യൻ മനസ്സുകളിൽ എന്ന പേരിൽ യുഎസിലെ യേൽ സർവകലാശാലയും സി വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ പങ്കെടുത്ത 86 % ആളുകളും കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കാനുള്ള രാജ്യത്തിന്റെ പ്രയത്നങ്ങൾക്കു പിന്തുണ പ്രകടിപ്പിച്ചു.
മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, നീണ്ടുനിൽക്കുന്ന അത്യുഷ്ണത്തിലും ഉഷ്ണതരംഗത്തിലും മണ്ണിനും വിളകൾക്കും ചെടികൾക്കും സൂര്യാഘാതമേൽക്കും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും.
രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടു. അഞ്ചുദിവസമാണ് കേരളത്തിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു എല്ലാം ജില്ലകളിലും ചൂടിന് ചെറിയ രീതിയിൽ കുറവ് അനുഭവപ്പെട്ടു. തുടർച്ചയായി 4 ദിവസത്തിന് ശേഷം പാലക്കാട് ചൊവ്വാഴ്ച സാങ്കേതികമായി ഉഷ്ണ തരംഗം സ്ഥിരീകരിച്ചില്ല. ഉയർന്ന താപനില 40.4°c ആണെങ്കിലും സാധാരണയിൽ നിന്ന് 4.4°c മാത്രം കൂടുതലായതാണ് കാരണം.
ഊട്ടിയിൽ 73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില, 29 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയെക്കാൾ 5.2 ഡിഗ്രി കൂടുതലാണിത്. 1993, 1995, 1996 വർഷങ്ങളിൽ 28.5 ഡിഗ്രി വരെ ഉയർന്നിരുന്നു
ലോകമെങ്ങും കാലാവസ്ഥ മാറിമറിയുകയാണ്. കൊടുംചൂടിൽ കേരളം ഉരുകുമ്പോൾ യുഎഇയിലെ ജനങ്ങൾ പതിറ്റാണ്ടുകൾക്കിടയിലെ തന്നെ ഏറ്റവും വലിയ പേമാരിയുടെ ദുരിതമനുഭവിക്കുന്നു. ദുബായിലെ മാത്രം കാര്യമെടുത്താൽ സാധാരണഗതിയിൽ ഒന്നരവർഷത്തിൽ ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസംകൊണ്ട് ലഭിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി കേരളം കടന്നുപോകുന്നതു സർവകാല റെക്കോർഡുകളെപ്പോലും ഭേദിക്കുന്ന അത്യുഷ്ണത്തിലൂടെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഇപ്പോഴത്തെ താപനില സർവകാല കണക്കുകളുടെ 95 പേർസന്റൈലിനു മുകളിലാണെന്ന് ഐഎംഡി തന്നെ വ്യക്തമാക്കി
പാലക്കാട് ∙ മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങൾ പുറത്തേക്ക്...! പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്തവണ സാമാന്യം മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിലും ലഭിക്കും.
നല്ല ഭൂമിക്കും നല്ല നാളേക്കുമായി രണ്ടായിരത്തോളം മുത്തശ്ശിമാരുടെ പോരാട്ടത്തിന് ഒടുവിൽ ആദ്യ വിജയം. 2500 ലേറെ സ്വിസ് വനിതകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്ഷൻ അഥവാ ക്ലൈമാസീനിയോറിനെൻ സ്വിസ് സർക്കാരിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ ഹർജിയിൽ ഏപ്രിൽ ഒൻപതിന് കൂട്ടായ്മയ്ക്ക് അനുകൂലമായി വിധി വന്നു.
പകൽ താപനിലയ്ക്ക് പുറമെ രാത്രിയിലും അതിരാവിലെയുള്ള താപനിലയും വർധിക്കുകയാണ്. ഈർപ്പവും കൂടുന്നതോടെ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ അളവ് രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും.
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ശനിയാഴ്ച (06–04–24) ആന്ധ്രാ പ്രദേശിലെ നന്ദ്യാലിൽ രേഖപെടുത്തി. 44.5 ഡിഗ്രി സെൽഷ്യസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ (44.4°C), കുർനൂൽ (44.3°C), കുഡ്ഡപ (43.2) എന്നിവിടങ്ങളിലെ ജനങ്ങളും ദുരിതത്തിലായിരിക്കുകയാണ്.
അങ്ങനെ കേരളവും ചൂടിന്റെ കാര്യത്തിൽ 40 ഡിഗ്രി സെൽഷ്യസ് ക്ലബിലെത്തിയിരിക്കുന്നു. 2019 ന് ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40°c രേഖപ്പെടുത്തുന്നത്. ഈ നേട്ടം പാലക്കാട് ജില്ലയിലൂടെയാണ് നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട്
രണ്ടു മാസത്തിലേറെയായി മഴ മാറി നിൽക്കുകയും വേനൽ പിടിമുറുക്കുകയും ചെയ്തതോടെ മധ്യകേരളത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു.
മരണം അടുക്കുന്ന സമയം പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഓടിയെത്തുന്നവരാണ് മനുഷ്യർ അത്തരത്തിൽ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പ്രിയപ്പെട്ട ഒന്നിനെ കാണാനായി വാഷിംഗ്ടണിലെ ടൈഡൽ ബേസിൻ റിസർവോയറിന് സമീപത്തേയ്ക്ക് നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ദിനംപ്രതി എത്തുന്നത്. എന്നാൽ ഇവിടെ
ഭൂമി രൂപപ്പെട്ട നാള് മുതല് കാലാവസ്ഥാമാറ്റങ്ങളുണ്ടായിട്ടുണ്ട്. സൂര്യന്, വായു, ചൂട്, പ്രകാശം, കടല്ക്കര അന്തരീക്ഷം, സസ്യ സമ്പത്ത് എന്നിവയെല്ലാം ഉള്ളിടത്തോളം കാലം കാലാവസ്ഥ വ്യത്യാസപ്പെട്ടുവരും (Climate Variability). വേനലും മഴയും വസന്തവും ശിശിരവും ഗ്രീഷ്മവും വന്നുപോയുമിരിക്കും. മനുഷ്യര് സഞ്ചാരികള്
വേനൽമഴ ചെറുതായി സംസ്ഥാനത്തെ തണുപ്പിച്ചെങ്കിലും പ്രതീക്ഷിച്ചത്ര പെയ്തില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇനിയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ ലഭിച്ച മഴയേക്കാൾ കുറവ് മഴ മാത്രമാണ് ലഭിക്കുക. ഏപ്രിൽ ആദ്യത്തോടെ വീണ്ടും ചെറിയ പ്രതീക്ഷ ഉണ്ടായേക്കാമെന്നാണ്
2050 ലെ ഭൂമിയുടെ സ്ഥിതി വിവരിച്ചുകൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള 80 രാജ്യങ്ങളിലെ ടിവിയിൽ പ്രത്യക്ഷപ്പെട്ട കുട്ടികൾ പറഞ്ഞ വാക്കുകളാണിവ– ‘ഇതു വെറും കാലാവസ്ഥാ റിപ്പോർട്ടല്ല, ഞങ്ങളുടെ ഭാവിയാണ്.’യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ഭാഗമായുള്ള ‘വെതർ കിഡ്സ്’ അഥവാ ‘കാലാവസ്ഥാ കുട്ടികൾ’ എന്ന
വസന്തമിങ്ങു വരാത്തിടം എന്നു കവി വിശേഷിപ്പിച്ച അവസ്ഥയിലേക്കു വഴിമാറുകയാണോ നമ്മുടെ കാലാവസ്ഥ? അസാധാരണമായ കടുത്ത ചൂട് സീസണുകളുടെ താളക്രമത്തെയും ബാധിച്ചു തുടങ്ങിയതായി ക്ലൈമറ്റ് സെൻട്രൽ എന്ന ഏജൻസി നടത്തിയ കാലാവസ്ഥാ പഠനത്തിൽ പറയുന്നു.
മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുമ്പോൾ പ്രകൃതിക്ക് ഏൽക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. പഴയ യുഎസ്എസ്ആറിലെ അരാൽ കടലിന്റെ (Aral Sea) നാശമുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ മേൽപറഞ്ഞതിന്റെ സാധൂകരണത്തിനുണ്ട്.
Results 1-100 of 151