പോയിട്ട് അത്ര തിരക്കൊന്നുമില്ല എന്ന ഭാവത്തിലാണ് ജാവൻ മോസി ട്രീ ഫ്രോഗ് ഇനത്തിൽ പെട്ട തവള മരത്തിലിരുന്ന ഒച്ചിൻെറ പുറത്ത് വലിഞ്ഞു കയറിയത്. പതിയെ പതിയെ ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ഭാരം പുറത്ത് അനുഭവപ്പെട്ടതിനെ തുടർന്ന് ഒച്ച് തല ഉയർത്തി നോക്കിയിട്ട് യാത്ര തുടർന്നു.
ഇന്തൊനേഷ്യയിലെ ഫൊട്ടോഗ്രാഫറാണ് പ്രകൃതിയൊരുക്കിയ അപൂർവ ചിത്രം പകർത്തിയത്.കുരിത് അഫ്സീൻ എന്ന ഇന്തൊനേഷ്യൻ ഫൊട്ടോഗ്രാഫറെ തേടിയെത്തിയതാണ് ആ ദൃശ്യം. വീടിന് പുറകിലെ മരത്തിൽ ഒരു ഒച്ചും തവളയും ഇരിക്കുന്നതു കണ്ടാണ് അഫ്സീൻ അവിടേക്ക് ചെല്ലുന്നത്.
ഒച്ചിനു പിന്നാലെ പമ്മിപമ്മിയെത്തിയ തവളെ വേഗം തന്നെ ഒച്ചിൻെറ പുറത്തു ചാടിക്കയറി. ഒച്ച് ഇഴയുമ്പോൾ വീഴാതിരിക്കാൻ തവള ഇരുകൈകൊണ്ടും ഒച്ചിനെ മുറുകെ പിടിച്ചു. അൽപ്പനേരത്തെ യാത്രക്കുശേഷം അത് ഒച്ചിനെ തിരിഞ്ഞു പോലും നോക്കാതെ മരക്കൊമ്പിലൂടെ ചാടിപ്പോയി. അഫ്സീൻ പറയുന്നു.
പക്ഷികളും മൃഗങ്ങളുമൊക്കെ ചുളുവിൻ മറ്റു ജീവികളുടെ പുറത്തേറി യാത്രചെയ്ത വാർത്തകൾ ഈ മടിയൻ തവളയുടെ ചെവിയിലെത്തിക്കാണുമോ എന്നാണ് മൃഗസ്നേഹികൾ ചോദിക്കുന്നത്. അല്ലെങ്കിൽ പിന്നെ ഒരു പാവം ഒച്ചിൻെറ പുറത്ത് വലിഞ്ഞുകയറ് അത് വമ്പുകാണിക്കുന്നത് എന്നും അവർ സംശയിക്കുന്നു.