Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദ് അഗർവാൾ വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് എം ഡി

vinod-Aggarwal Vinod Aggarwal

ഐഷർ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറായി വിനോദ് അഗർവാൾ നിയമിതനായി. ബുധനാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് അഗർവാളിനെ കമ്പനി എം ഡിയായി നിയമിച്ചത്.
വാഹന വ്യവസായത്തിൽ 34 വർഷത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസിനെ നയിക്കാനെത്തുന്നത്. 1983ൽ ഐഷറിൽ ചേർന്ന അഗർവാൾ ഗ്രൂപ്പിലെ ട്രാക്ടർ, ട്രക്ക്, ബസസ്, കംപോണന്റ്സ്, എൻജിൻ ബിസിനസ് വിഭാഗങ്ങളിൽ ഫിനാൻസ്, കൊമേഴ്സ്യൽ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഐഷർ ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ പദവി 2006ൽ ഏറ്റെടുത്ത അഗർവാൾ 2009ൽ ഐഷർ ട്രക്സ് ആൻഡ് ബസസ് പ്രസിഡന്റായി; അടുത്ത വർഷം വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി. കൊമേഴ്സിൽ ബിരുദധാരിയായ അഗർവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഫെലോ മെംബറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അസോഷ്യേറ്റ് മെംബറുമാണ്. പുതിയ സ്ഥാനലബ്ധിയിൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ പേരിൽ വിനോദ് അഗർവാളിനെ അഭിനന്ദിക്കുന്നതായി വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ചെയർമാൻ സിദ്ധാർഥ ലാൽ അറിയിച്ചു. കമ്പനിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കാൻ അഗർവാളിനു കഴിയുമെന്നും ലാൽ പ്രത്യാശ പ്രകടിപ്പിച്ചു.  

Your Rating: