പ്രേമം സിനിമ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായ പാട്ടായിരുന്നു ‘മലരേ’ എന്ന ഗാനം. ഇപ്പോഴിതാ ആ ഗാനത്തിന് യൂട്യൂബിൽ ഒരു കോടി ആസ്വാദകർ ആയിരിക്കുന്നു. മലയാളഗാനം ഒരുകോടി കടക്കുന്നത് തന്നെ അപൂർവമായാണ്.
ശബരീഷ് വര്‍മ്മ രചന നിര്‍വഹിച്ച മലരേ എന്ന ഗാനത്തിന് ഈണമൊരുക്കിയത് രാജേഷ് മുരുഗേശനാണ്. വിജയ് യേശുദാസാണ് ഗായകന്‍.
നേരത്തെ അൽഫോൻസിന്റെ തന്നെ ചിത്രമായ നേരത്തിലെ പിസ്ത എന്ന ഗാനം ഒരുകോടി കടന്നിരുന്നു. ഇതു രണ്ടും നിവിൻ പോളി ചിത്രമെന്നതും ശ്രദ്ധേയം. തമിഴ് ആസ്വാദര്‍ക്കിടയിലും പാട്ടുകൾ തരംഗമായതാണ് ഇങ്ങനെയൊരു റെക്കോർഡ് പിറക്കാൻ കാരണമായത്.