Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായിക ജ്യോത്സന അമ്മയായി

Jyotsna ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ജ്യോത്സന അമ്മയായി. ആൺ കുഞ്ഞിന് ജന്മം നൽകിയ വിവരം ഫെയ്സ്ബുക്ക് പേജിലൂ‌ടെയാണ് ജ്യോത്സന അറിയിച്ചിരിക്കുന്നത്. "ജൂലൈ ഒമ്പതിന് ആൺകുഞ്ഞിന് ജന്മം നൽകിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. ജീവിതത്തിലെ പുതിയ ഘട്ടത്തിൽ എല്ലാവരുടെയും പ്രാർത്ഥന പ്രതീക്ഷിക്കുന്നു. സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി" - ജ്യോത്സന പേജിൽ കുറിച്ചു.

2002 ൽ പ്രണയമണിതൂവൽ എന്ന ചിത്രത്തിലൂടെ ഗായികയായി എത്തിയ ജ്യോത്സന നിരവധി ഹിറ്റ്ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. 2010 ലാണ് ജ്യോത്സന വിവാഹിതയായത്. 'നമ്മൾ' എന്ന ചിത്രത്തിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനമാണ് ജ്യോത്സനയെ പ്രശസ്തയാക്കിയത്. തുട‌ർന്ന് നിരവധി ഗാനങ്ങൾ ജ്യോത്സന പാടി. ക്ലാസ്‌മെറ്റ്സ്, പാണ്ടിപട, നോട്ട്‌ബുക്ക്, ബിഗ് ബി, ലവ് ഇന്‍ സിങ്കപ്പൂര്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങി അന്‍പതില്‍പരം ചിത്രങ്ങളില്‍  പിന്നണിഗായികയായിട്ടുണ്ട്.