Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമല: ടിക്കറ്റ് വിറ്റുവരവ് 1.2 കോടി രൂപ

Kurinji-Flower

മൂന്നാർ ∙ പ്രളയത്തെ തുടർന്നു നിറംമങ്ങിയ നീലക്കുറിഞ്ഞിക്കാലത്തു വനംവകുപ്പിനു രാജമലയിൽ ടിക്കറ്റ് വിറ്റുവരവിലൂടെ ലഭിച്ചത് 1.2 കോടി രൂപ. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ ചെലവിട്ടതു 2 കോടി രൂപ.

സാധാരണ 3 മാസം നീളുന്ന നീലക്കുറിഞ്ഞിക്കാലം ഇത്തവണ ഒന്നര മാസം മാത്രമായിരുന്നു. 8 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ചെങ്കിലും 1 ലക്ഷം പേർ മാത്രമാണെത്തിയത്. ഇരവികുളം ദേശീയോദ്യാനത്തിലും കൊളുക്കുമലയിലും നീലക്കുറിഞ്ഞി ഉണങ്ങിപ്പൊഴിയാൻ തുടങ്ങിയെങ്കിലും മറയൂർ, കാന്തല്ലൂർ മലനിരകളിൽ ഇപ്പോഴും നീലക്കുറിഞ്ഞികൾ പൂവിട്ടുനിൽക്കുന്നുണ്ട്.
 

related stories