Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ പദ്ധതികൾക്കായി 1552 കോടി

BUDJECT-LOGO-2017

തിരുവനന്തപുരം ∙ സംസ്ഥാനം ഉറ്റുനോക്കുന്ന വൻകിട പദ്ധതികൾക്കു ബജറ്റിൽ 1552 കോടി രൂപ. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, ഉൾനാടൻ ജലഗതാഗതം, വിഴിഞ്ഞം തുറമുഖ വികസനം എന്നിവയ്ക്കു പുറമെ ദേശീയ ഗെയിംസിന്റെ ആന്വിറ്റി സ്കീം, കൊല്ലം, ആലപ്പുഴ ബൈപാസ്, പാലക്കാട് ഐഐടി, മെഗാ ഫുഡ് പാർക്ക്,ഒറ്റപ്പാലം ഡിഫൻസ് പാർക്ക്, കൊച്ചി ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക്, കൊച്ചി സംയോജിത ജലഗതാഗതം, കേരള റെയിൽ വികസന കോർപറേഷൻ, തലസ്ഥാന വികസന പദ്ധതികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തി. ബജറ്റ് പ്രസംഗത്തിൽ ഇല്ലെങ്കിലും ശബരിമല വിമാനത്താവളത്തിനു വ്യക്തമായ രൂപരേഖ ആയാൽ പണം പ്രശ്നമാവില്ലെന്നു ധനമന്ത്രി തോമസ് വ്യക്തമാക്കി.

പ്രധാന പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി


ഗെയിൽ പൈപ്പ് ലൈൻ:

2016 ജൂണോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥലമെടുപ്പ് ആരംഭിച്ചു. സെപ്റ്റംബറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങി. 2018 ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷ.

കൊച്ചി മെട്രോ:


ആലുവ–പാലാരിവട്ടം റൂട്ടിൽ പണി 94% ആയി. ഏപ്രിലോടെ ഈ ഘട്ടം പൂർത്തിയാക്കും. വരുന്ന സെപ്റ്റംബറോടെ മഹാരാജാസ് വരെയുള്ള ഭാഗം പൂർത്തീകരിക്കും. ഇതോടൊപ്പം 38 ബോട്ട് ജെട്ടികളെ ഉൾപെടുത്തി കൊച്ചി വാട്ടർ മെട്രോ. ഇതിൽ 16 ജെട്ടികൾ ആരംഭിച്ചു.

വിഴിഞ്ഞം തുറമുഖം:

പുലിമുട്ടും വാർഫും നിർമാണം തുടങ്ങി. ഭൂമി ഏറ്റെടുക്കൽ, റെയിൽ ലൈൻ നിർമാണം പുരോഗമിക്കുന്നു. 2019 ഡിസംബറോടെ പണി പൂർത്തീകരിക്കും.

കണ്ണൂർ വിമാനത്താവളം:


180 ഏക്കർ ഏറ്റെടുക്കാനുണ്ട്. 21 കിലോമീറ്റർ ചുറ്റളവിലെ റോഡ് നവീകരിക്കണം. കാർഗോ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഓണത്തിന്.

ഉൾനാടൻ ജലഗതാഗതം:

വർക്കല മുതൽ കോവളം വരെ അതിർത്തി രേഖപ്പെടുത്തുന്നു. വർക്കല ടണൽ വീതി കൂട്ടുന്നതിന് 80 കോടിയുടെ പദ്ധതിക്ക് ഇ. ശ്രീധരൻ രൂപം കൊടുത്തിട്ടുണ്ട്.

∙ കണ്ണൂർ വിമാനത്താവളവും കൊച്ചി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും ഏതാനും മാസങ്ങൾക്കുള്ളിൽ തുറക്കും. കണ്ണൂരിലെ റോഡ് വികസനം കിഫ്ബിയിൽ. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കും.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ റിപ്പോർട്ട് തയാറായി. ധനസഹായ രീതി തീരുമാനിച്ചാൽ ഈ വർഷം അവസാനം നിർമാണം തുടങ്ങും.

വിഴിഞ്ഞം തുറമുഖത്തിന്റെ ഫീഡർ തുറമുഖമായി ഇപ്പോഴത്തെ തുറമുഖം വികസിപ്പിക്കാൻ 22 കോടി.

Your Rating: