Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആർഡിഎക്സ് ഉപയോഗിച്ചത് കൊതുകിനെ കൊല്ലാനല്ല, എകെ–56 കളിപ്പാട്ടമല്ല’: ടാഡ കോടതി

മുംബൈ ∙ മാരക സ്ഫോടകവസ്തുവായ ആർഡിഎക്സ് കൊതുകിനെയും ഈച്ചയെയും കൊല്ലാൻ പൊടിയാക്കി ഉപയോഗിക്കുന്നതല്ലെന്നു പ്രത്യേക ടാഡാ കോടതി. എകെ–56 തോക്കുകൾ മുംബൈയിലെ സ്കൂൾ കുട്ടികൾക്കു കളിപ്പാട്ടമായി നൽകിയതാണെന്നു കരുതാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

1993 ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ.സനാപ് രണ്ടു പ്രതികൾക്കു വധശിക്ഷയും രണ്ടുപേർക്കു ജീവപര്യന്തവും ഒരാൾക്കു 10 വർഷം തടവും വിധിച്ചിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കരുണയില്ലാതെ നടപടിയെടുത്തെങ്കിൽ മാത്രമേ വരുംതലമുറകളെ രക്ഷപ്പെടുത്താനാവൂവെന്നും രണ്ടായിരത്തിലേറെ പേജുകളുള്ള വിധി ന്യായത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികൾ നല്ല ബോധ്യത്തോടെയാണു കൃത്യം ചെയ്തത്. കുറ്റത്തിന് ആനുപാതികമായ ശിക്ഷ നൽകണം.